മാതാപിതാക്കളോട് ചോക്കളേറ്റ് മേടിച്ചു തരണമെന്ന് കൊച്ചുകൂട്ടുകാര്‍ക്ക് നിര്‍ബന്ധം പിടിക്കാന്‍ പുതിയ ഒരു പുതിയ കാരണം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. കറുത്ത ചോക്കളേറ്റ് കഴിക്കുന്നത് വ്യായാമം ചെയ്യുന്നതിന് തുല്യമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ചെറിയ തോതില്‍ റെഗുലര്‍ വ്യായാമവും ചോക്കലേറ്റ് കഴിക്കുന്നതിനൊപ്പം നടത്തിയാല്‍ ഫലം ഇരട്ടിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ഡാര്‍ക്ക് ചോക്കളേറ്റുകളില്‍ അടങ്ങിയ എപികാടെക്തിന് മാസിലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് എന്നതാണ് ചോക്കളെറ്റിനെ ആരോഗ്യപ്രഥമാക്കിയിരിക്കുന്നത്. യു എസ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മസിലുകള്‍ക്ക് എനര്‍ജി പ്രഥാനം ചെയ്യുന്ന മൈടോകൊണ്ട്രിയയുടെ പ്രവര്‍ത്തനത്തെ ചോക്കളേറ്റിനു ത്വരിത പെടുത്തുവാന്‍ കഴിയുമെന്നും തന്മൂലം മസിലുകളില്‍ കൂടുതല്‍ ഓക്സിജന്‍ എത്താന്‍ ഇടയാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വെയിന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ: മൊഹ് മാലിക് പറയുന്നത് ഓടുക, സൈക്ക്ലിംഗ് തുടങ്ങിയ എയരോബിക് വ്യായാമങ്ങളും ഇതേ ധര്‍മം തന്നെ അതായാത് മാസിലുകളിലെ മൈടോകൊണ്ട്രിയയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക തന്നെയാണ് ചെയ്യുകയെന്നാണ്. എന്തായാലും ചോക്കളേറ്റ് വാങ്ങി കഴിക്കാന്‍ ഒരു കാരണം കൂടിയായി. മുന്‍പ് ചോക്കളേറ്റ് ഹൃദായാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല