ബ്രിട്ടീഷ് സൈന്യത്തിലെ ആരോഗ്യ ജീവനക്കാരനെ സിയോറ ലിയോണില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തിച്ചു. ഇബോള ബാധിത പ്രദേശത്ത് സേവനം അനുഷ്ടിക്കുകയായിരുന്ന ഇയാള്‍ക്ക് ഇബോള പിടിപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ എത്തിച്ചത്. റോയല്‍ ഫ്രീ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് രോഗിയെ എത്തിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട.
ഇംഗ്ലണ്ടില്‍ എത്തിച്ചയാള്‍ക്ക് ഇബോള സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ക്ക് ഇബോളയുടെ ലക്ഷണങ്ങളും ഇല്ലായിരുന്നു. ചികിത്സയ്ക്കിടെ ഇബോള ബാധ ഇയാള്‍ക്ക് പിടിപെടാന്‍ തക്കതായ അന്തരീക്ഷം ഉണ്ടായിരുന്നു. ഇത് കണ്ടാണ് അധികൃതര്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഇയാളെ ഇംഗ്ലണ്ടില്‍ എത്തിച്ചത്.
രോഗികളെ കുത്തിവെയ്ക്കാന്‍ ഉപയോഗിച്ച സൂചി ഇയാളുടെ ശരീരത്തില്‍ കൊണ്ടിട്ടുണ്ടെന്ന സംശയമുണ്ട്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുന്‍പ് ഇബോള ബാധ പിടിപ്പെട്ട ബ്രിട്ടീഷ് നേഴ്‌സിനെയും ഡോക്ടറേയും ഒക്കെ ചികിത്സിച്ച അതേ ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ ഇയാളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇബോള ചികിത്സയ്ക്കായി പ്രത്യേകം തയാറാക്കിയ ഒറ്റപ്പെട്ട മുറികളുണ്ട്.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരണംവിതച്ച് എത്തിയ ഇബോള വൈറസിനെ ഇതുവരെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍ക്കോ സാധിച്ചിട്ടില്ല. ഇബോളയെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ വികസനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് ഇബോളയുടെ ദുരിതത്തില്‍പ്പെട്ട് കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല