പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകനും ഇബോള ഏറ്റതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത് ആശങ്ക വര്‍ദ്ധിപ്പിച്ചു. ആഫ്രിക്കയിലെ ഇബോള ബാധിതരായ ആളുകളെ ചികിത്സിക്കുന്നതിനിടയില്‍ സൂചി കൊണ്ട് മുറിവേറ്റാണ് രണ്ടാമത്തെ ആള്‍ക്കും ഇബോള വൈറസ് പിടിപെട്ടതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ എത്തിച്ചയാള്‍ക്കും സമാനമായ രീതിയിലായിരുന്നു ഇബോള വൈറസ് പിടിപെട്ടത്.
കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്നുള്ള ആളെ കൊണ്ടുവന്ന അതേ ആശുപത്രിയിലാണ് രണ്ടാമത്തെ ആളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഇബോള ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേക സംവിധാനങ്ങളുള്ള ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലാണിത്.
പുതുതായി ആശുപത്രിയില്‍ എത്തിച്ച ആള്‍ക്ക് ഇബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുന്‍പത്തെ ആളെ പോലെ തന്നെ ഇയാള്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ആദ്യത്തെ ആളെ ഇബോള ഏറ്റെന്ന് സംശത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ എത്തിച്ചത്.
രണ്ടാമത്തെ ആള്‍ക്കും സൂചി കൊണ്ടാണ് മുറിവേറ്റിരിക്കുന്നതെങ്കിലും ഈ രണ്ട് സംഭവങ്ങളും തമ്മില്‍ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധങ്ങളുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ രണ്ട് സംഭവങ്ങളും പൊതുജനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും, പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണയായി ഇബോള വൈറസ് ഏറ്റെന്ന് സംശയമുള്ളവരെ 21 ദിവസം ഇന്‍കുബേഷനില്‍ വെയ്ക്കാറുണ്ട്. ഈ രണ്ട് പേരെയും 21 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇബോള ഇല്ലെന്ന് ഉറപ്പായ ശേഷം മാത്രമെ പുറത്തുവിടുകയുള്ളു.രണ്ട് ദിവസം മുതല്‍ മൂന്ന് ആഴ്ച്ചകള്‍ വരെയാണ് ഇബോള വൈറസുകള്‍ മനുഷ്യശരീരത്തില്‍ ജീവിക്കുക. ഈ സമയം രോഗികള്‍ മറ്റുള്ളവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടാല്‍ അവരിലേക്കും വൈറസ് പടരാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല