1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2024

സ്വന്തം ലേഖകൻ: സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി). ഇത്തരം പരസ്യങ്ങള്‍ വഴി നിങ്ങളുടെ വ്യക്തഗത വിവരങ്ങള്‍ ചേര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. ജാഗ്രത പാലിക്കണം. പബ്ലിക് അതോറിറ്റി ഫോര്‍ സിവല്‍ ഇന്‍ഫോര്‍മേഷന്‍ ഫെയ്‌സ്ബുക്ക് മുഖേന ഒരു സര്‍വീസും നടത്തുന്നിലെന്ന് ഇസിസിസിസഡി വ്യക്തമാക്കി.

അതിനിടെ സിവിൽ സർവീസ് കമ്മീഷൻ തലവൻ ഡോ. ഇസ്സാം അൽ റുബയ്യാൻ സ്വകാര്യമേഖലയിൽ കുവൈത്ത് പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭത്തിന് തുടക്കം കുറിച്ച തായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ വ്യവസായങ്ങളിൽ ദേശീയ പ്രതിഭകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ പദ്ധതിയുടെ നിർണായക ഭാഗമായാണ് ഈ സമഗ്ര പഠനമെന്ന് അധികൃതർ അറിയിച്ചു.

സ്വകാര്യ മേഖലയിലെ സ്വദേശി വൽക്കരണത്തിനായി ലഭ്യമായ നിർദ്ദിഷ്ട തൊഴിൽ മേഖലകൾ തിരിച്ചറിയുക എന്നതാണ് പഠനത്തിന്‍റെ പ്രാഥമിക ലക്ഷ്യമെന്ന് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ വലിയ പുരോഗതി ഇതിനകം കൈവരിക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. മേഖലയിലെ വ്യത്യസ്ത തൊഴിൽ വിഭാഗങ്ങളിൽ അനുയോജ്യമായ തൊഴിൽ ശീർഷകങ്ങൾ രൂപപ്പെടുത്തുകയും വിവിധ തസ്തികകളിൽ സ്വദേശിവൽക്കരണ നിരക്ക് കണക്കാക്കുകയും ചെയ്യുക എന്നതും ഈ പഠനത്തിൻ്റെ ഭാഗമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.