ദുബായിയില്‍ പ്രകൃതി സൗഹൃദ വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ആളുകളെ ഇലക്ട്രിക് കാറുകളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്.
ഇലക്ട്രിക് കാറുകള്‍ സബ്‌സിഡി നിരക്കില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നത് പല പദ്ധതികളില്‍ ഒന്ന് മാത്രമാണെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദേവ) മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ സയിദ് മുഹമ്മദ് അല്‍ തയര്‍ പറഞ്ഞു. ദുബായ് സിലിക്കോണ്‍ ഒയാസിസില്‍ രാജ്യത്തെ ആദ്യ പൊതു ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ദേവ ഓഫീസുകളുടെ പരിസരത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഓഫീസിന് പുറത്ത് ഒരെണ്ണം ഇതാദ്യമായിട്ടാണ്.
പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ സെക്യൂരിറ്റി പട്രോളിംഗിനും മാനേജ്‌മെന്റിലെ ആളുകള്‍ക്കും ഇലക്ട്രിക് കാറുകള്‍ നല്‍കും.
ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതും ഇനി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതുമായ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഒരേസമയം രണ്ടു വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ മോഡല്‍ അനുസരിച്ച് രണ്ട് മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെ ഫുള്‍ ചാര്‍ജാകാന്‍ എടുത്തേക്കാം. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്ത വാഹനം ശരാശരി നൂറ് കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. ഇതും കാറിന്റെ മോഡല്‍ അനുസരിച്ച് മാറും. 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളുണ്ട്.
പാരമ്പര്യ പെട്രോള്‍ ഉപയോഗിക്കുന്നതിന്റെ പകുതി ചെലവില്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് അധിതകൃതരുടെ പക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല