മൂന്നാം ത്രൈമാസത്തില്‍ ഇറ്റലിയുടെ സാമ്പത്തിക രംഗം 0.2 ശതമാനം ചുരുങ്ങിയത് രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് സൂചിപിക്കുന്നതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 2009ന് ശേഷം ഇതാദ്യമായാണ് സമ്പത്തിക രംഗം ഇത്ര ചുരുങ്ങുന്നത്. 2012ല്‍ ഇറ്റലിയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 0.4 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
ആദ്യ ത്രൈമാസത്തിലും രണ്ടാം ത്രൈമാസത്തിലും വ്യാവസായിക ഉത്പാദനത്തില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍, പിന്നീടിത് നിലനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചിട്ടില്ല. രാജ്യം ാമ്പത്തിക മാന്ദ്യത്തിലാണെന്ന് കഴിഞ്ഞ ആഴ്ച ഇറ്റാലിയന്‍ ധനകാര്യ മന്ത്രി കോറാഡോ പസ്സേറ വ്യക്തമാക്കിയിരുന്നു. മൂന്നാം ത്രൈമാസത്തില്‍ ഇറക്കുമതി 1.1 ശതമാനവും 1.6 ശതമാനവും കുറഞ്ഞു. അതേസമയം, ഉപഭോഗം 0.3 ശതമാനവും നിക്ഷേപം 0.8 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ സാമ്പത്തിക രംഗം ചുരുങ്ങുന്നതിനായാണ് പൊതുവെ മാന്ദ്യമെന്ന് വിശേഷിപ്പിക്കുക. നാലാം ത്രൈമാസത്തിലും സാമ്പത്തിക തളര്‍ച്ച തുടര്‍ന്നാല്‍ മാത്രമേ ഇറ്റലി മാന്ദ്യത്തിലാണെന്ന് ഔദ്യോഗികമായി കണക്കാക്കാന്‍ സാധിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല