സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാന്‍ ജയിലിലുള്ള ആയിരക്കണക്കിനു തടവുകാരെ ഇറ്റലി വിട്ടയയ്ക്കുന്നു. 18 മാസമോ അതില്‍ക്കുറവോ ശിക്ഷ ശേഷിക്കുന്ന 3,300 തടവുകാരെയാണു വിട്ടയയ്ക്കുന്നത്. അവശേഷിക്കുന്ന തടവുകാലം ഇവര്‍ വീട്ടുതടങ്കലിലായിരിക്കും.
പുതിയ നിയമമന്ത്രി പൌള സെവറിനോ ഇതിനായുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിവാരം 495,000 യുഎസ് ഡോളര്‍ മിച്ചംപിടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇറ്റലിയില്‍ 206 ജയിലുകളിലായി 68,000 തടവുകാരാണുള്ളത്.
മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലൂസ്കോണി കഴിഞ്ഞവര്‍ഷം, ഒരുവര്‍ഷം ശിക്ഷ ശേഷിക്കുന്ന 4,000 തടവുകാരെ വിട്ടയച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല