സ്വന്തം ലേഖകന്‍: ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മെല്‍ബണ്‍. ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ തുടരെ ഏഴാം തവണയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗില്‍ 100 പോയിന്റുകളില്‍ 97.5 ഉം നേടിയാണ് മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
97.4 പോയിന്റുകളുമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന രണ്ടാം സ്ഥാനത്തെത്തി. 97.3 പോയിന്റുകള്‍ നേടിയ കാനഡയിലെ വാന്‍കൂവറിനാണ് മൂന്നാം സ്ഥാനം. ടൊറന്റോ (കാനഡ), കാല്‍ഗാരി (കാനഡ), അഡലെയ്ഡ് (ഓസ്‌ട്രേലിയ), പെര്‍ത്ത് (ഓസ്‌ട്രേലിയ), ഓക്ക്‌ലാന്‍ഡ് (ന്യൂസിലാന്‍ഡ്), ഹെല്‍സിങ്കി (ഫിന്‍ലന്‍ഡ്), ഹാംബര്‍ഗ് (ജര്‍മനി) എന്നിവയാണ് ആദ്യപത്തില്‍ ഇടംപിടിച്ച മറ്റു നഗരങ്ങള്‍.
ആരോഗ്യസേവനം, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, സമാധാനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണു പട്ടിക തയ്യാറാക്കിയത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് ആണു 140 ലോക നഗരങ്ങളുള്ള പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല