കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി പാര്‍ലമെന്റില്‍ ഇന്ന് സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് ദിശാബോധം നല്‍കുന്നതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വികസന നയപ്രഖ്യാപനം നടത്തുന്നതിനു കൂടിയാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുക.
നിലവില്‍ രാജ്യത്തെ സാമ്പത്തിക രംഗത്തുള്ള ഉണര്‍വ് സാമ്പത്തിക സര്‍വേ അവതരണത്തില്‍ പ്രതിഫലിക്കുമെന്ന് കരുതുന്നു. ഒപ്പം ബാലന്‍സ് ഓഫ് പേയ്‌മെന്റ്‌സില്‍ കുറച്ചു നാളായി രാജ്യം നിലനിര്‍ത്തുന്ന സ്ഥിരതയും സാമ്പത്തിക സര്‍വേ ഉയര്‍ത്തിക്കാട്ടും.
എല്ലാ വര്‍ഷവും കേന്ദ്ര ബജറ്റിന് തൊട്ടു മുമ്പായി അവതരിപ്പിക്കുന്നതാണ് സാമ്പത്തിക സര്‍വേ. സാമ്പത്തിക മന്ത്രാലയമാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നത്.
മന്ത്രാലയത്തിന്റെ ആധികാരിക സാമ്പത്തിക രേഖയാണ് സാമ്പത്തിക സര്‍വേ. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രമായ ചിത്രം സര്‍വേ അവതരിപ്പിക്കുന്നു. ഒപ്പം സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള അവലോകനവും ഉള്‍പ്പെടും.
2013 14 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.9% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
അതേസമയം സാമ്പത്തിക സര്‍വേയില്‍ പ്രതീക്ഷയര്‍പ്പിച്ച വിപണികളെല്ലാം ഉണര്‍വ് പ്രകടമാക്കി. ഓട്ടോ, മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, ബാങ്കിങ് മേഖലകളിലെ ഓഹരികളാണ് മികച്ച മുന്നേറ്റം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല