വിമാനയാത്രയില്‍ യാത്രക്കാര്‍ വിന്‍ഡോ സീറ്റ് തിരഞ്ഞെടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇതത്ര നല്ല ശീലമോന്നുമല്ല എന്നാണു ആരോഗ്യ വിദഗ്തര്‍ പറയുന്നത്. ദീര്‍ഘദൂര വിമാനയാത്രകളില്‍ ജനലിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരിക്കുന്നത് രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നു വിദഗ്ദര്‍ പറയുന്നു. ഡീപ്പ് വെയിന്‍ ത്രോംബോസിസ് എന്നാണു ഈ രോഗത്തിന്റെ ശരിയായ പേര്. മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുന്നതിനാലാണ് ഈ രോഗം ഉണ്ടാകുന്നത്. വയസ്സേറിയ ഗര്‍ഭിണികളും ഗര്‍ഭ നിരോധന ഔഷധങ്ങള്‍ ഉപയോഗിക്കുന്നവരുമാണ് ഏറെ സൂക്ഷിക്കേണ്ടത്.
എക്കോണമി ക്ലാസില്‍ മാത്രം കണ്ടു വരുന്ന അസുഖമായിട്ടായിരുന്നു ആദ്യം ഇതിനെ വിലയിരുത്തിയത്. എന്നാല്‍ ഈ അസുഖം വരുവാനുള്ള സാധ്യത എല്ലാ ക്ലാസുകാര്‍ക്കും ഒരു പോലെയാണ് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഈ അസുഖം സാധാരണയായി കാലിനെയാണ് ബാധിക്കുക. മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നത് കാലിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്നതിനു സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് വഴി രതക്കുഴലുകള്‍ പൊട്ടി ആള്‍ മരിക്കുവാന്‍ വരെ സാധ്യതയുണ്ട്. എന്നാല്‍ പലരിലും ഇത് സംഭവിക്കാനുള്ള സാധ്യത വളരെ തുച്ഛമാണ്. മറ്റു ഘടകങ്ങളുടെ കൂടെ എട്ടു പത്തു മണിക്കൂര്‍ തുടര്‍ച്ചയായ വിമാനയാത്ര ഒരു പക്ഷെ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാം.
വിന്‍ഡോ സീറ്റില്‍ ഇരിക്കുന്നവര്‍ മറ്റുള്ള സീറ്റിലിരിക്കുന്നവരെക്കാള്‍ അനങ്ങുവാനുള്ള സാധ്യത കുറവായിരിക്കും. ഇതാണ് ഡി.വി.ടി. പോലെയുള്ള അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. പുകവലി, തടി, നിര്‍ജലീകരണം, മദ്യപാനം എന്നിവയും ഈ ആസുഖത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ദീര്‍ഘദൂരയാത്രക്കിടയില്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു ഇടയ്ക്കു ഒന്ന് കറങ്ങി വരുന്നതും കാലിലെ മസിലുകള്‍ സ്ട്രെച് ചെയ്യുന്നതും ഈ അസുഖം വരാതെ സൂക്ഷിക്കുവാന്‍ സഹായിക്കുന്നു. അയഞ്ഞ വസ്ത്രങ്ങള്‍ ഇത് പോലെയുള്ള യാത്രകളില്‍ ഉപയോഗിക്കുക.
ഈ അസുഖം ഐ.ടി. മേഖലയില്‍ വ്യാപകമായി കണ്ടു തുടങ്ങിയിരുന്നു. രക്തം കട്ട പിടിക്കുന്നത് തടയുന്ന പല മരുന്നുകളും ഇന്ന് നിലവിലുണ്ട് എന്നിരുന്നാലും വ്യക്തിപരമായ സവിശേഷതകളില്‍ ഇതിന്റെ പ്രയോഗം വിപരീത ഫലം ചെയ്തേക്കും. ഡോ:ഗോര്‍ഡന്‍ ഗുയട്റ്റ് ഈ അസുഖം പലപ്പോഴും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നും ഇതിനായി പുതിയ ചികിത്സാ രീതികള്‍ നിലവില്‍ വന്നു കൊണ്ടിരിക്കയാണെന്നും വ്യക്തമാക്കി. അതേസമയം നിലവില്‍ വിപണിയില്‍ ലഭ്യമായ പല തെറാപ്പികളും ഈ അസുഖത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല