സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് ഇനിയും അഭയം നല്‍കാന്‍ ഇക്വഡോര്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് സൂചന. ഇക്വഡോറിയന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡേഴ്‌സ് ടെറാന്‍ ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. പ്രസിഡന്റ് ലെനിന്‍ മൊറീനോ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി കഴിഞ്ഞെന്നാണ് ടെറാന്‍ വ്യക്തമാക്കിയത്.
നേരത്തെ, മൊറീനോ അസാഞ്ചിനെ സന്ദര്‍ശിക്കുമെന്നും അഭയം നീട്ടിനല്‍കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുണ്ടാവില്ലെന്ന് പുതിയ സംഭവവികാസങ്ങളോടെ ഉറപ്പായി. യുകെയുമായുള്ള ചില കരാറുകളേത്തുടര്‍ന്നാണിതെന്നാണ് വിവരം, എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങളില്‍ തന്നെ അസാഞ്ചിന്റെ ഇക്വഡോര്‍ അഭയവാസത്തിന് അന്ത്യമാകുമെന്നാണ് സൂചന.
പ്രസിഡന്റായി മൊറീനോ അധികാരത്തില്‍ വന്നാല്‍ അസാഞ്ചിന് നല്‍കിയിരിക്കുന്ന അഭയം തുടരുമെന്നായിരുന്നു വാര്‍ത്തകള്‍. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത മാനഭംഗക്കേസില്‍ അറസ്റ്റ് ഭയന്ന് 2012ലാണ് അസാഞ്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ അസാഞ്ചിനെ സ്വീഡന്‍ അറസ്റ്റ് ചെയ്താല്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് അദ്ദേഹം എംബസിയില്‍ അഭയം പ്രാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല