സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് ഇക്വഡോറിന്റെ ചുവപ്പ് കാര്‍ഡ്; ലണ്ടനിലെ എംബസിയില്‍ നിന്ന് പുറത്താക്കിയേക്കും. ആറു വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംപ്രാപിച്ചിട്ടുള്ള അസാന്‍ജിനെ പുറത്താക്കിയേക്കുമെന്നു പ്രസിഡന്റ് ലെനിന്‍ മൊറോനോ സൂചന നല്‍കി.
വിക്കിലീക്‌സ് വഴി രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് യുഎസിന്റെ പിടികിട്ടാപ്പുള്ളിയാണ് അസാന്‍ജ്. അസാന്‍ജിന്റെ പ്രവൃത്തികളോടു യോജിപ്പില്ലെന്ന് ഇക്വഡോര്‍ മൊറോനോ അടുത്തിടെ പറഞ്ഞിരുന്നു. ബ്രിട്ടനെതിരെ അസാന്‍ജ് ചില വിവാദപരാമര്‍ശങ്ങള്‍ നടത്തിയതും ഇക്വഡോറിനെ ചൊടിപ്പിച്ചിരുന്നു.
അസാന്‍ജിനെതിരെ സ്വീഡനിലുള്ള പീഡനക്കേസ് പിന്നീടു റദ്ദാക്കിയിരുന്നു. എങ്കിലും ഇക്വഡോര്‍ എംബസിക്കു പുറത്തിറങ്ങിയാല്‍ ജാമ്യവ്യവസ്ഥാ ലംഘനത്തിന്റെ പേരില്‍ ബ്രിട്ടിഷ് പൊലീസിന്റെ പിടിയിലാകും. എംബസിയില്‍ നിന്ന് പുറത്തുവന്നയുടന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ലണ്ടന്‍ പോലീസ് ഒരുക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല