എഡ്മിലിബാന്‍ഡ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ വെള്ളിയാഴ്ച്ച രാവിലെയോടെ ആരംഭിക്കും. ഈസ്റ്റ് ലണ്ടനിലെ ഒളിംപിക് പാര്‍ക്കിലാണ് പരിപാടി നടക്കുന്നത്. ബ്രിട്ടണ് ഇതിലും നല്ല പ്രകടനം പല മേഖലകളിലും കാഴ്ച്ച വെയ്ക്കാന്‍ സാധിക്കുമെന്ന ക്യാംപെയനോടെയായിരിക്കും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ലേബര്‍ പാര്‍ട്ടിക അംഗങ്ങള്‍ ശുഭാപ്തി വിശ്വാസം ഉള്ളവരാണെന്നും ടോറികള്‍ പ്രതികൂലവാദികളാണെന്നും പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് എഡ്മിലിബാന്‍ഡ് പറയും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മുഖ്യ സ്വഭാവം ശുഭാപ്തി വിശ്വാസത്തില്‍ അധിഷ്ടിതമായതായിരിക്കും. അഞ്ചു വര്‍ഷത്തെ പ്രതിപക്ഷ വാസത്തിന് ശേഷം ഡൗണിംഗ് സ്ട്രീറ്റില്‍ കിരീടം ചൂടി എത്താനാണ് എഡ്മിലിബാന്‍ഡും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയും ശ്രമിക്കുന്നത്.
പണക്കാരായ ആളുകള്‍ക്ക് നികുതി ഇളവുകള്‍ പ്രഖ്യാപിക്കുകയും നികുതി അടയ്ക്കാതെ രക്ഷപ്പെടുന്ന മുതലാളിമാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടുള്ള ഡേവിഡ് കാമറൂണിനെ എഡ് മിലിബാന്‍ഡ് നിശിതമായി വിമര്‍ശിക്കും. പണക്കാരല്ലാത്തവര്‍ക്ക് 24 തവണയാണ് കാമറൂണ്‍ സര്‍ക്കാര്‍ നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഇതുണ്ടാക്കിയത് ആദായ നികുതിയില്‍ എട്ടു ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഇത്തരത്തില്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ അനുവര്‍ത്തിച്ചു പോരുന്ന സാധാരണക്കാരായ ആളുകള്‍ക്ക് എതിരായ നയപരിപാടികളെ വിമര്‍ശിക്കുന്ന മിലിബാന്‍ഡ് തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ ഉദ്ദേശ്യിക്കുന്ന കാര്യങ്ങളെക്കുറിച്ചും സംസാരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല