വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പേരുകൊണ്ട് പ്രസിദ്ധമായ എടത്വാ പള്ളിത്തിരുന്നാള്‍ യുകെയിലും ആഘോഷിച്ചു. എടത്വാ തിരുന്നാള്‍ ദിനത്തില്‍ ബ്രാഡ്‌ഫോര്‍ഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികള്‍ ഒത്തുകൂടിയാണ് തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളായത്. ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷങ്ങളില്‍ ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബാബു അപ്പാടന്‍ മുഖ്യകാര്‍മ്മികനായി എടത്വാ തിരുന്നാളിന്റെ ചടങ്ങുകളും തനത് ശൈലികളും അവലംബിച്ച് നടന്ന ആഘോഷങ്ങളില്‍ നിരവധി കുടുംബങ്ങള്‍ പങ്കാളികളായി. തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് രൂപം മുത്തലും വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ബ്രാഡ്‌ഫോര്‍ഡ് മലയാളികളുടെ സംഗമവേദികൂടിയി തിരുന്നാള്‍ ആഘോഷങ്ങള്‍.
ബ്രാഡ്‌ഫോര്‍ഡ് കാത്തലിക്ക് കമ്യൂണിറ്റിക്കുവേണ്ടി സുബിന്‍ ജോസഫ് ആണ് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തിയത്. തിരുന്നാളില്‍ പങ്കെടുത്തക്കെല്ലാം എടത്വാ തിരുന്നാള്‍ കൂടിയ അനുഭവം കൂടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല