വിയന്ന: പുതു തലമുറയും പഴയ തലമുറയും ഒരു പോലെ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ വഴിയെ പായുമ്പോള്‍ പുതിയ തലമുറയ്ക്ക് വേണ്ടി നല്ലത് കാണുവാനും കേള്‍ക്കുവാനും നന്മയില്‍ വളരുവാനും വേണ്ടി യു കെയില്‍ രൂപകല്‍പന ചെയ്തെടുത്ത ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഇടയന്‍. നെറ്റ് വര്‍ക്ക്. യുറോപ്പില്‍ ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നു.
എല്ലാ ക്രിസ്ത്യാനികളെയും ഓണ്‍ലൈന്‍ യുഗത്തിന്റെ ഭാഗമായി ഒരുമിച്ചു കൊണ്ടുവരിക, പ്രാര്‍ത്ഥനകളും ചിന്തകളും അനുഭവങ്ങളും പങ്കുവയ്ക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ നെറ്റ്‌വര്‍ക്ക് വഴി ഉദ്ദേശിക്കുന്നത്. യു കെയിലെ പ്രസ്റ്റണില്‍ നിന്നുള്ള ജയിസണ്‍ ചാക്കോ മാത്യുവാണ് ഇടയന്‍ നെറ്റ് വര്‍ക്ക് തുടങ്ങിയത്. എണ്ണായിരത്തിലധികം പ്രവാസി മലയാളികള്‍ ഇപ്പോള്‍ ഇടയന്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമാണ്. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്രിസ്ത്യാനികളായ മലയാളികള്‍ക്ക് സഭയുടെയും, സമുദായത്തിന്റെയും വരമ്പുകള്‍ക്കപ്പുറം കണ്ടുമുട്ടാനും, സംവദിക്കാനുമുള്ള വേദിയായി ഇടയന്‍ മാറിക്കഴിഞ്ഞു. മറ്റു സൈറ്റുകളിലേതുപോലെ ഫോട്ടോകളും, വീഡിയോകളും ചേര്‍ക്കുന്നതിനപ്പുറം ബ്ലോഗുകള്‍ എഴുതാനും, മ്യൂസിക് പ്ലയറില്‍ പാട്ടുകള്‍ ചേര്‍ക്കുന്നതിനും, മലയാളത്തില്‍ ടൈപ്പ് ചെയ്യാനും, ചാറ്റിങ്ങിനുമുള്ള സംവിധാനം ഇടയനിലുണ്ട്. പുതിയ പദ്ധതിയില്‍ ഓരോ രാജ്യത്തിന്റെ ഗ്രൂപ്പുകളും, ഇടവക കൂട്ടായ്മയും യൂത്ത് ഗ്രൂപ്പും തുടങ്ങുകയും ആനുകാലിക പ്രസക്തമായതും ആരോഗ്യകരമായ പൊതു വേദികളും ഇടയന്റെതായി നടത്താനും സാധിക്കും.
ഇന്റര്‍നെറ്റ് ബ്രൌസറിന്‍റെ അഡ്രസ്സ്ബാറില്‍ edayan.net എന്നു മാത്രം ടൈപ്പ് ചെയ്ത് വെബ്സൈറ്റ് തുറക്കുന്നതോടെ മലയാളം ഭക്തിഗാനങ്ങള്‍ കേട്ടുതുടങ്ങും. രണ്ടായിരത്തിലധികം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ഇടയനില്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു . കൂടാതെ 24897 ഫോട്ടോസും, 1108 വീഡിയോസും, 113 ചര്‍ച്ചകളും, 6 സംഭവങ്ങളും, 6482 ബ്ലോഗ് പോസ്റ്റ്കളും വെബ്സൈറ്റില്‍ ഇപ്പോള്‍ ലഭിക്കും. അധികം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്കും അനായാസം ഉപയോഗിക്കാവുന്ന യുസര്‍ ഇന്റര്‍ഫേസ് ഇടയന്റെ പ്രത്യേകതയാണ്.
മലയാള മാധ്യമ രംഗത്ത് ക്രിസ്തു ശബ്ദം നല്‍കാന്‍ ഇടയന്‍ ന്യൂസ് എന്ന വെബ്‌സൈറ്റും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന ഇടയന്‍ കമ്മ്യൂണിക്കേഷന്‍ എന്ന വിഷ്വല്‍ സംരംഭവും ഇടയന്‍ നെറ്റ് വര്‍ക്കിന്റെതായി നടത്തുന്നുണ്ട്. നോണ്‍ പ്രോഫിറ്റബില്‍ അസോസിയേഷന് വേണ്ടി ഫ്രീ വെബ്സൈറ്റ് രൂപ കല്പന, കുറഞ്ഞ ചിലവില്‍ വെബ്സൈറ്റ് നിര്‍മിച്ചു കൊടുക്കുക. പ്രവാസി കലാകാരന്‍ മാരെ പ്രോത്സാഹിപ്പിക്കുക അവരുടെ സൃഷ്ടികള്‍ മാര്‍ക്കറ്റില്‍ എത്തിക്കുക അതില്‍ നിന്നും കിട്ടുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമായി വിനിയോഗിക്കുക തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളും ഇടയനിലൂടെ മുന്നേറുന്നുണ്ട്. വിവരസാങ്കേതികവിദ്യ പുതിയ മാനങ്ങള്‍ തേടുന്ന ഈ യുഗത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്റെ സാധ്യതകളുപയോഗിച്ച് ദൈവാന്വേഷണം സാധ്യമാക്കാനുള്ള ശ്രമമാണ് ഇടയനെന്നു ജയിസണ്‍ പറഞ്ഞു. ഇടയന്റെ ആദ്യ സംരംഭമായ മഴപോലെ എന്ന പ്രണയ ഗാന ആല്‍ബം ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നതാണ്.
യുറോപ്പിയന്‍ രാജ്യങ്ങളില്‍ ഇടയന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനും പ്രവര്‍ത്തങ്ങള്‍ നേരിട്ട് ഏറ്റെടുത്തു നടത്താനും താല്പര്യമുള്ളവര്‍ edayannetwork@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.edayan.net
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല