യുക്മ എന്ന സംഘടനകളുടെ സംഘടന എത്രമാത്രം യു കെ മലയാളികള്‍ നെഞ്ചിലേറ്റി എന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഈ മാസം 12 ന് കേംബ്രിഡ്ജില്‍ നടന്ന യുക്മ ജെനറല്‍ ബോഡിയും തിരഞ്ഞെടുപ്പും.ദൂരപരിധിയുടെ പ്രശ്നം ഉണ്ടായിരുന്നിട്ടും യു കെയിലെ അങ്ങോളമിങ്ങോളമുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ഷിക യോഗത്തില്‍ നിറഞ്ഞു കവിഞ്ഞതു തന്നെ യുക്മയെക്കുറിച്ച് യു കെ മലയാളികള്‍ എത്രമാത്രം പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുവേന്നതിന്റെ ഉത്തമ ദൃഷ്ട്ടാന്തം ആയിരുന്നു.വിഡ്ഢിവേഷക്കാരുടെ ആട്ടമെന്ന് പറഞ്ഞ് യുക്മയെ വിലകുറച്ചു കാണിച്ചവരും സംഘടനയെ പോക്കറ്റില്‍ ഒതുക്കുവാനും ശ്രമിച്ചവരും സ്വയം വിഡ്ഢികളാവുന്ന കാഴ്ചയാണ് കേംബ്രിഡ്ജില്‍ കണ്ടത്.
തികച്ചും ജനാതിപത്യ രീതിയില്‍ സുതാര്യമായി ജനപങ്കാളിത്തത്തോടെ നടന്ന തിരഞ്ഞെടുപ്പ് ഒരു പക്ഷെ സംഘാടകര്‍ പ്രതീക്ഷിച്ചതിലും ഭംഗിയായി നടന്നുവെന്നു വേണം പറയാന്‍. .വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മികവുറ്റ നേതൃത്വം തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഇലക്ഷന്‍ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ നയപരിപാടികളും പ്രഖ്യാപിച്ച ഭരണസമിതിക്ക് അഭിനന്ദനങ്ങള്‍.
ഇപ്പോഴുള്ള ആര്‍ജവം കൈവിടാതെ വാഗ്ദാനങ്ങളില്‍ വിശ്വസ്തത കാണിക്കാന്‍ യുക്മ നേതാക്കള്‍ക്ക് കഴിയണം.മുന്‍ കാലങ്ങളിലേതു പോലെ മൈക്ക് കിട്ടുമ്പോള്‍ മാത്രം ഘോരഘോരം പ്രസംഗിക്കുകയും പ്രവൃത്തിയില്‍ കാര്യമായോന്നും കാണാതിരിക്കുകയും ചെയ്യുന്ന പ്രവണത മാറിയെ തീരൂ.യു കെ മലയാളികള്‍ക്ക് വേണ്ടത് പ്രസംഗമല്ല.മറിച്ച് പ്രവര്‍ത്തിയാണ്.ആവിഷ്ക്കരിച്ച നയപരിപാടികള്‍ അംഗ സംഘടനകളെ വിശ്വാസത്തില്‍ എടുത്ത് സമയബന്ധിതമായി നടപ്പിലാക്കാന്‍ യുക്മ നേതൃത്വത്തിന് കഴിയണം.വിജയാലസ്യത്തില്‍ ഒളി മങ്ങാതെ ഈ നിമിഷം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങണം.നാഷണല്‍ കമ്മിറ്റിയിലെ ഓരോ അംഗങ്ങളുടെയും പ്രാഗത്ഭ്യം മനസിലാക്കി വിഭജിച്ച ഉത്തരവാദിത്വങ്ങള്‍ നടപ്പില്‍ വരുത്തുന്നുവെന്ന് ഉറപ്പു വരുത്തണം.നിശ്ചിത ഇടവേളകളില്‍ വീഡിയോ കോണ്‍ഫറന്‍സ്,സ്കൈപ്പ് തുടങ്ങിയ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മീറ്റിംഗ് കൂടുകയും പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യണം.
അതേസമയം യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ വിലങ്ങുതടിയായ പണം കണ്ടെത്താന്‍ കാര്യമായ നിര്‍ദേശങ്ങള്‍ ഇത്തവണയും ഇല്ലെന്നത് ശ്രദ്ധേയമാണ്.പണത്തിന് എന്തു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന വ്യക്തമായ ധാരണ കമ്മിറ്റിയ്ക്ക് ഉണ്ടാവണം.കമ്മിറ്റി അംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തു കാര്യങ്ങള്‍ നടത്തുന്ന പഴയ രീതി മാറണം.യുക്മ ഒരു ദേശീയ സന്ഘട്നയാനെന്ന കാര്യം അതേ ഗൌരവത്തില്‍ തന്നെയെടുക്കണം.ചാരിറ്റി ഫണ്ട് വാങ്ങുന്നതിനായി സംഘടനയ്ക്കുള്ള ചാരിറ്റി രെജിസ്ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം.അതോടൊപ്പം സംഘടനയെ സഹായിക്കാന്‍ മനസുള്ള സ്പോണ്സര്‍മാരെ കണ്ടെത്തണം.ഇതിന് നേതാക്കന്മാരുടെ വ്യക്തിബന്ധങ്ങളും പ്രയോജനപ്പെടുത്താം.അംഗ സംഘടനകളുമായി ചേര്‍ന്ന് ധന സമാഹരണ പരിപാടികള്‍ ആവിഷ്ക്കരിക്കുകയും ഒരു വിഹിതം അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
യുക്മയുടെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.എങ്കിലും എല്ലാ മാധ്യമങ്ങളുമായി സമദൂരം പാലിക്കാന്‍ നേതൃത്വം തയ്യാറാവണം.യുക്മയിലെ വാര്‍ത്തകള്‍ നേതാക്കന്മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്ന പഴയ രീതി മാറണം.ഓരോ ഭാരവാഹിയും ഓരോ മാധ്യമങ്ങളിലൂടെ തങ്ങളുടെ പെരടിച്ചു വരാന്‍ പ്രസ്താവനകള്‍ നല്‍കാതെ സന്ഘ്ടനയുടെതായ നിലപാട് പി ആര്‍ ഒ വഴി വേണം മാധ്യമങ്ങളിലെത്താന്‍.
ഇനിയുള്ള ഒരു വര്‍ഷം യു കെ മലയാളികള്‍ കാണേണ്ടത്,അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി,അവ നേടാനായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു യുക്മ നേതൃത്വത്തെയാണ്.യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്ന,യുക്മയില്‍ ചേരാതെ മാറി നില്‍ക്കുന്ന സംഘടനകളെ,മികച്ച പ്രവര്‍ത്തന മാതൃകയിലൂടെ ഒരേ കുടക്കീഴില്‍ അണിനിരത്താന്‍ യുക്മ നേതൃത്വത്തിന് കഴിയണം.ഇതിനു വേണ്ടി പക്ഷപാതമില്ലാതെ നല്ലത് നല്ലതെന്നു പറഞ്ഞും,തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ഒരു മാധ്യമമെന്ന നിലയില്‍ എന്‍ ആര്‍ ഐ മലയാളി പ്രവര്‍ത്തിക്കും.യുക്മയിലെ ആള്‍ക്കൂട്ടം കണ്ട് ഒരു സുപ്രഭാതത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നവരല്ല ഞങ്ങള്‍,മറിച്ച് യുക്മ എന്ന ആശയത്തിന്റെ പ്രാധാന്യം മനസിലാക്കി ആദ്യകാലം മുതല്‍ സംഘടനയെ(നേതാക്കന്മാരെയല്ല) സപ്പോര്‍ട്ട് ചെയ്തവരാണ് ഞങ്ങള്‍..തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല