സ്വന്തം ലേഖകന്‍: രഹസ്യരേഖകല്‍ ചോര്‍ത്തല്‍, സ്‌നോഡന് മാപ്പു നല്‍കില്ലെന്ന് വൈറ്റ് ഹൗസ്. സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന് മാപ്പു നല്‍കണമെന്ന അപേക്ഷ വൈറ്റ് ഹൗസ് തള്ളി. സഹപ്രവര്‍ത്തകരടങ്ങിയ ജൂറി സ്‌നോഡനെ വിചാരണ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
സ്‌നോഡനെതിരെയുള്ള അമേരിക്കയുടെ കടുത്ത നിലപാട് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് വൈറ്റ് ഹൗസിന്റെ പുതിയ പ്രതികരണം. വൈറ്റ് ഹൗസിന് സമര്‍പ്പിച്ച ഹരജിയില്‍ 1.67 ലക്ഷം പേര്‍ ഒപ്പുവെച്ചിരുന്നു. രാഷ്ട്രത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും വന്‍ ഭീഷണി ഉയര്‍ത്തുന്നതാണ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ട സ്‌നോഡന്റെ നടപടിയെന്ന് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ലിസ മൊണാകോ പറഞ്ഞു.
നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (എന്‍.എസ്.എ) ചാര പദ്ധതി ചോര്‍ത്തിയ സ്‌നോഡനെ ‘ഹാക്കര്‍’, ‘രാജ്യദ്രോഹി’ എന്നെല്ലാമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇപ്പോഴും വിശേഷിപ്പിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ വരെ ചോര്‍ത്തി എന്ന സ്‌നോഡന്റെറ വെളിപ്പെടുത്തല്‍ രഹസ്യ നിയമം കോണ്‍ഗ്രസ് ഭേദഗതി ചെയ്യുന്നതിലേക്കുവരെ നയിച്ചിരുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള സ്‌നോഡന്‍ രണ്ടാം വര്‍ഷവും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മാപ്പുകൊടുക്കാനുള്ള ഹരജിയില്‍ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്‍.എസ്.എ നിര്‍ത്തണമെന്ന നിയമം ഈ വര്‍ഷാദ്യം കോണ്‍ഗ്രസ് പാസാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല