ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും യുഎസ് നിരീക്ഷിച്ചിരുന്നതായി എഡ്‌വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. കാമറൂണിന്റെ ഫോണ്‍ റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഎസ് ശേഖരിച്ചിട്ടുണ്ടെന്ന് സ്‌നോഡന്‍ പറഞ്ഞു.
യുഎസ് നാഷ്ണല്‍ സെക്യൂരിറ്റി ഏജന്‍സി എല്ലാവരുടെയും കമ്മ്യൂണിക്കേഷന്‍ റെക്കോര്‍ഡുകല്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതില്‍ പ്രധാനമന്ത്രിയുടെയും കണ്ടേക്കാമെന്നും സ്‌നോഡന്‍ പറഞ്ഞു. അമേരിക്കയിലെ സ്‌പൈ മേധാവികള്‍ക്ക് ഏത് സമയത്തും പരിശോധിക്കുന്നതിനായിട്ടാണ് ഈ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും സ്‌നോഡന്‍ പറയുന്നു.
റഷ്യയില്‍നിന്നും ലണ്ടനിലുള്ള ഒരു വേദിയിലേക്ക് ലൈവ് ലിങ്ക് വഴി സംസാരിക്കുകയായിരുന്നു സ്‌നോഡന്‍. പ്രധാനമന്ത്രി ആരെ എപ്പോള്‍ ഏത് ദിവസം ഏത് സമയത്ത് വിളിച്ചു എന്നുള്ള കാര്യങ്ങള്‍ വരെ എന്‍എസ്എ സൂക്ഷിക്കുന്നുണ്ടെന്നും സ്‌നോഡന്‍ പറഞ്ഞു.
നേരത്തെ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലോ മെര്‍ക്കലിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ എന്‍എസ്എ ചോര്‍ത്തിയെന്ന് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും നയതന്ത്ര പ്രശ്‌നങ്ങല്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല