ഈ അടുത്ത കാലത്ത്’ മലയാള സിനിമയിലൂണ്ടാക്കിയ ചലനങ്ങള്‍ മാറി വരുന്ന സിനിമയുടെ പ്രകടഭാവം സ്ഥാപിച്ചെടുക്കലായിരുന്നു. പരിചയിച്ചു വന്നിരുന്ന സ്ഥിരം പരിചരണങ്ങളെ വിട്ടുള്ള ഈ അന്വേഷണം കൂടുതല്‍ മികവോടെ 22 ഫീമെയില്‍ കോട്ടയത്തില്‍ ആഷിക് അബു പ്രകടമാക്കി.
വിദേശചിത്രങ്ങളുടെ പ്രകടനങ്ങളിലെ പ്രമേയ പരതയും സമൂഹത്തില്‍ ആലേഖനം ചെയ്യപ്പെട്ട സത്യസന്ധമായ ചില കണ്ടെടുക്കലും പുതിയ ചില വെളിപ്പെടുത്തലുകള്‍ക്ക് സാക്ഷ്യം നില്‌ക്കുമ്പോള്‍, പ്രേക്ഷകരും കാഴ്‌ചയിലുണ്ടായ പുതിയ ഭാവുകത്വത്തെ നേരോടെ സ്വീകരിക്കുന്നു.
പ്രതിലോമപരമായ ചില സൂചകങ്ങള്‍ ഈ അടുത്ത കാലത്ത് പുറത്തുവിടുന്നുണ്ടെങ്കിലും കെട്ടുകാഴ്‌ചകളില്ലാത്ത കാഴ്‌ചയുടെ നീതിരൂപം ഉയര്‍ത്തിപിടിക്കാനും പ്രമേയത്തിന്റെ ഘടന ഉറപ്പിച്ചു നിര്‍ത്താനും അരുണ്‍ കുമാര്‍, മുരളിഗോപി, ഇന്ദ്രജിത് ത്രയങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്‌തമായ ഒരു പ്രമേയവുമായാണ് ഇതേ ടീം പുതിയ ചിത്രവുമായി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല