സൂപ്പര്‍താരങ്ങളുടെ മുന്‍നിരഅഭിനേതാക്കളുടെ സാന്നിധ്യമോ ഇല്ലാതെ ഈച്ച നായകകഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം ‘ഈഗ’ തെന്നിന്ത്യയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തു. മൂന്ന് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യവാരം പിന്നിട്ടപ്പോള്‍ അമ്പത്തിരണ്ട് കോടി രൂപ സ്വന്തമാക്കി. സൂപ്പര്‍താരങ്ങളുടെ പേരിനൊപ്പമെത്താത്ത ഒരു ചിത്രം തെന്നിന്ത്യയില്‍ നിന്ന് സ്വപ്നതുല്യകളക്ഷന്‍ സ്വന്തമാക്കുന്നത് ചരിത്രം കൂടിയാണ്.
സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ആവര്‍ത്തിച്ചുമടുത്ത ആക്ഷന്‍മസാലകളില്‍ നിന്ന് എസ് എസ് രാജമൗലി ഒരു ഈച്ചയെ നായകനായി ചിത്രം ആലോചിച്ചപ്പോള്‍ തലയില്‍ കൈവച്ചവരും മൂക്കത്ത് വിരല്‍വച്ചവരും റിലീസ് ചെയ്ത ഭാഷകളിലെല്ലാം കളക്ഷനില്‍ ഉയരത്തില്‍ പറക്കുന്ന ഈച്ചയെ കണ്ട് അമ്പരന്നിരിക്കുകയാണ്.
തെലുങ്കിനൊപ്പം തമിഴ് മലയാളം കന്നഡ പതിപ്പുകളുമായെത്തിയ ഈച്ചയുടെ ആദ്യദിനകളക്ഷന്‍ പതിനേഴ്‌കോടിയാണ്. തെലുങ്കില്‍ നിന്ന് 27 കോടി,കന്നഡ പതിപ്പ് നാല് കോടി, ‘നാന്‍ ഈ’ എന്ന പേരില്‍ തമിഴിലെത്തിയ ചിത്രം 12 കോടി ഗ്രോസ് നേടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. കേരളത്തിലാണ് താരതമ്യേന കുറഞ്ഞ കളക്ഷന്‍.; വിദേശബോക്‌സ് ഓഫീസുകളിലും ഹോളിവുഡ് ത്രില്ലറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ചിത്രത്തിന് ലഭിക്കുന്നുണ്ട്.
പ്രതികാരത്തിനായി നായകന്‍ മരണശേഷം ഈച്ചയുടെ രൂപത്തിലെത്തുന്ന പ്രമേയമാണ് വിഷ്വല്‍ ഇഫക്ട്‌സ് സാങ്കേതികവിദ്യയുടെ പിന്തുണയില്‍ ഈച്ചയിലൂടെ പറയുന്നത്. ഉദ്വേഗം നിലനിര്‍ത്തിയുള്ള ആഖ്യാനം സാങ്കേതികപൂര്‍ണതയുമാണ് സിനിമയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തത്.
ചിത്രത്തില്‍ പ്രതിനായകനായി എത്തിയ സുദീപിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ഈച്ചയെ പേടിച്ച് തെലുങ്ക് യുവസൂപ്പര്‍താരം അല്ലുഅര്‍ജുന്റെ ഗജപോക്കിരി റിലീസ് മാറ്റിവച്ചിരുന്നു. ഏതായാലും ടോളിവുഡില്‍ നിന്ന് ശതകോടി ക്ലബിലേക്ക് പേര് ചേര്‍ക്കുന്ന ചിത്രമാകും ഈച്ചയെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല