ലണ്ടനിലെ ഒരു NHS ഹോസ്പിറ്റലില്‍ ജനിക്കുന്ന 80% കുട്ടികളുടേയും അമ്മമാര്‍ വിദേശികളാണെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ലണ്ടനിലെ ഈലീംഗ് ഹോസ്പിറ്റലിലാണ് ഇങ്ങനെ ഏറെ പ്രത്യേകതയുള്ള പ്രസവങ്ങള്‍ നടക്കുന്നത്.ഇവിടെ പിറക്കുന്ന അഞ്ചുകുട്ടികളില്‍ ഒന്ന് വിദേശീയായ അമ്മയുടേതായിരിക്കും. കഴിഞ്ഞവര്‍ഷം ഇവിടെ ജനിച്ച 3289 കുട്ടികളില്‍ 2655 കുട്ടികളുടേയും അമ്മമാര്‍ വിദേശരാഷ്ട്രങ്ങളിലുള്ളവരായിരുന്നു. വിവരാവാകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ദ മെയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുള്ളത്. ഏതാണ്ട് 104 രാഷ്ട്രങ്ങളിലെ അമ്മമാരുടെ കുട്ടികള്‍ ഈ ഹോസ്പിറ്റലിലല്‍ ജനിച്ചിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ഇതില്‍ 537 കുട്ടികള്‍ ഇന്ത്യക്കാരായ അമ്മമാര്‍ക്ക് ഉണ്ടായതാണ്. 389 കുട്ടികള്‍ പോളണ്ടില്‍ നിന്നുള്ള അമ്മമാരുടേതും 270 കുട്ടികള്‍ ശ്രീലങ്കയില്‍ നിന്നുള്ള അമ്മമാരുടേതുമാണ്. സൊമാലിയയില്‍ നിന്നുള്ള അമ്മമാര്‍ 260 കുട്ടികള്‍ക്കും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമ്മമാര്‍ 200 കുട്ടികള്‍ക്കും പാക്കിസ്ഥാനില്‍ നിന്നുള്ള അമ്മമാര്‍ 208 കുട്ടികള്‍ക്കും ജന്‍മം നല്‍കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള അമ്മമാരുടെ കുട്ടികളുടെ എണ്ണം 634 ആണ്.ഇതില്‍ വെയില്‍സില്‍ നിന്നുള്ള 3 അമ്മമാരും സ്കൊട്ലണ്ടില്‍ നിന്നുള്ള 6 അമ്മമാരും ഉള്‍പ്പെടുന്നു.ബ്രിട്ടിഷ് കണക്കില്‍ വിദേശത്ത് നിന്നു വന്നു പാസ്പോര്‍ട്ട് ലഭിച്ചവരും ഉള്‍പ്പെടും.അതിനര്‍ത്ഥം ഇംഗ്ലീഷ് അമ്മമാരുടെ എണ്ണം ഇനിയും കുറയുമെന്നര്‍ത്ഥം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഹോസ്പിറ്റലിലെ മാതൃപരിചരണ വിഭാഗത്തില്‍ ഏതാണ്ട് 20 ശതമാനം അധിക പ്രസവങ്ങള്‍ നടന്നിട്ടുണ്ട്.ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ഉയര്‍ന്ന പ്രസവനിരക്ക് നേരിടുന്നതിനായി 32 മിഡ് വൈഫുമാരെ ഹോസ്പിറ്റല്‍ അധികമായി നിയമിച്ചിരുന്നു. 2006ല്‍ ഉണ്ടായിരുന്നതിനേക്കാളും 500ലധികം പ്രസവമാണ് ഉണ്ടായിരിക്കുന്നത്. പ്രസവനിരക്കുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് സമ്മര്‍ദ്ദമൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല