കൊളസ്‌ട്രോള്‍ കൂടി, കുറഞ്ഞു എന്നൊക്കെ കേള്‍ക്കുന്നതല്ലാതെ ആര്‍ക്കും എന്താണ് ഈ കൊളസ്‌ട്രോള്‍ എന്നറിയില്ല. ശരിക്കും എന്താണീ കൊളസ്‌ട്രോള്‍? ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്‌ട്രോള്‍. ആഹാരത്തില്‍ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന കൊളസ്‌ട്രോള്‍ കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ സംശ്ലേഷിക്കപ്പെട്ട് രക്തത്തിലൂടെയാണ് ശരീരത്തില്‍ വ്യാപിക്കുന്നത്. ഇതൊരിക്കലും ശരീരത്തിനു മോശമായ ഒന്നല്ല, എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നപോലെ ഇതും അധികായിക്കൂടാ. രക്തത്തിലെ കൊളസ്‌ട്രോള്‍ ഈ പരിധി ലംഘിച്ചാല്‍ മാരകരോഗങ്ങള്‍ ഉറപ്പ്.
ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ അധികമായാല്‍ രക്തയോട്ടം തടസപ്പെടുത്തി ഹൃദയസ്‌തംഭനം, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കു വഴി വെയ്‌ക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോള്‍ 200 മില്ലിഗ്രാം/ ഡെസീലിറ്ററിലും എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ 100 മില്ലിഗ്രാം/ ഡെസീലിറ്ററിലും കുറവായിരിക്കുന്നതാണ് നല്ലത്. മാംസാഹരത്തിലൂടെയാണ് കൊളസ്‌ട്രോലിന്റെ വരവ്. മൃഗങ്ങളുടെ കിഡ്‌നി, കരള്‍, തലച്ചോറ് എന്നിവയിലാണ് അപകടം പതിയിരിക്കുന്നത്. നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ കൂടിയെന്ന് വരുമ്പോള്‍ ഡോക്റ്റര്‍മാര്‍ പല തരത്തിലുള്ള ചികിത്സയും നിര്‍ദേശിച്ചെക്കും എന്നാല സത്യത്തില്‍ ചെറിയ ചെറിയ ചില കാര്യങ്ങള്‍ വഴി കൊളസ്ട്രോള്‍ നമുക്ക് തന്നെ നിയന്ത്രിക്കാവുന്നതാണ്. അവയെന്തൊക്കെയെന്നു നമുക്ക് നോക്കാം..
1. എല്ലാ പ്രഭാതത്തിലും രണ്ട് ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുക
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ 72 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നും ഓറഞ്ച് ജ്യൂസ് കൊളസ്ട്രോള്‍ നിയയന്ത്രിക്കാന്‍ ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഠനത്തില്‍ സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിച്ചവരുടെ കൊളസ്ട്രോള്‍ നില 7 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തിയത്, ഇവരില്‍ ചീത്ത കൊളസ്ട്രോള്‍ ആയ LDL 13 ശതമാനവും കുറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റെര്ന്‍ ഒന്റാറിയോ നടത്തിയ മറ്റൊരു പഠനത്തില്‍ ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരിലെ HDL നില 21 ശതമാനം കൂടുന്നതായും കണ്ടെത്തിയുട്ടുണ്ട്. അതുകൊണ്ട് ഇനി മുതല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാം രാവിലെ തന്നെ രണ്ട് ഗ്ലാസ് ഓറഞ്ച് ജ്യൂസ് ആകാമല്ലോ?
2. ദിവസവും ആറ് പ്രാവശ്യം ഇടവിട്ട് ഇടവിട്ട് ഭക്ഷണം കഴിക്കുക
നമ്മളില്‍ പലരും ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ആഹാരം വയറു നിറയെ കഴിക്കുന്നവരാണ്, അതിനു പകരം ഇടവിട്ട് ഇടവിട്ടു ഒരു ആറു പ്രാവശ്യം കുറച്ചു കുറച്ചായി ആഹാരം കഴിക്കുന്നത് കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബ്രിട്ടനില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കുറച്ച് കുറച്ചായി ആഹാരം കഴിക്കുന്നവര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ കൊളസ്ട്രോള്‍ നില മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കും, പക്ഷെ കഴിക്കുന്നത് കുറച്ചായിരിക്കണമെന്നു മാത്രം.
3. ഡിന്നറിനൊപ്പം ഒരു ഗ്ലാസ് വൈന്‍ കുടിക്കുക
ദിവസവും ഒരു ഗ്ലാസ് വൈനോ ബിയറോ കുടിക്കുന്നത് HDL കൊളസ്ട്രോള്‍ നില ഉയര്‍ത്താന്‍ ഉത്തമമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റെഡ് വൈന്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രണത്തിനു ഏറെ ഉപകാരപ്രഥമാണ് കാരണം റെഡ് വൈനില്‍ അടങ്ങിയ സാപോനിന്‍സ് എന്ന കോമ്പൌണ്ട് കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നതാണ് .
4. ഒലീവ് ഓയില്‍ ഉപയോഗിച്ചാവട്ടെ പാചകം
ബെയിലര്‍ കോളേജ് ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ ഒലീവ് ഓയിലില്‍ അടങ്ങിയ മോണോസാച്ചുറെറ്റട് ഫാറ്റ് LDL കൊളസ്ട്രോള്‍ കുറയ്ക്കുകയും അതുവഴി ഡയബറ്റിസ് കുറയ്ക്കുവാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
5. ചായയില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ഒഴിക്കാം
ദുബൈയില്‍ നടത്തിയ ഒരു പഠനത്തില്‍ തേന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നവരില്‍ LDL കൊളസ്ട്രോള്‍ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. പഠനത്തില്‍ വിധേയരായവരെ 15 ദിവസങ്ങള്‍ക്കു ശേഷം നിരീക്ഷിച്ചപ്പോള്‍ HDL ലെവല്‍ ഉയരുകയും ഹോമോസിസ്റ്റീന്‍ ലെവല്‍ താഴുകയും ചെയ്തു. ഹോമോസിസ്റ്റീന്‍ എന്നത് ഹൃദ്രോഗ, സ്ട്രോക്ക് സാധ്യത ഉയര്‍ത്തുന്ന ഒരുതരം അമിനോ ആസിഡ് ആണ്.
6. മധുരനാരങ്ങ ഇടവിട്ട ദിവസങ്ങളില്‍ കഴിക്കൂ
ചെറുമധുരനാരങ്ങ കൊളസ്ട്രോള്‍ ലെവല്‍ താഴ്ത്താന്‍ സഹായിക്കുന്ന സോലുബില്‍ ഫൈബര്‍ ആയ പെക്ടിനിനാല്‍ സമൃദ്ധമാണ്. കൂടാതെ പല വിറ്റാമിനുകളുടെയും ആഗിരണത്തിനും ഇത് സഹായിക്കും. ആപ്പിളും ബെറിയും പെക്ട്ടിന്‍ അടങ്ങിയ പഴങ്ങള്‍ തന്നെയാണ്.
7. ഓരോ 4 മണിക്കൂര്‍ കൂടുമ്പോഴും കട്ടന്‍ചായ കുടിക്കൂ
അടുത്ത കാലത്ത് നടന്ന ഔദ്യോഗിക പഠനത്തില്‍ ഗവണ്‍മെന്റ് ശാസ്ത്രജ്ഞര്‍ ദിവസവും അഞ്ചു ഗ്ലാസ് കട്ടന്‍ ചായ വീതം മൂന്നാഴ്ച കുടിക്കുന്നത് കൊളസ്ട്രോള്‍ ഏറ്റവും ഉയര്‍ന്ന ആളുകളുടെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
8. ബ്രേക്ക്ഫാസ്റ്റിന് മുകളില്‍ സോയ മില്‍ക്കും കുടിക്കൂ
സ്പെയിനില്‍ നടന്ന ഒരു പഠനത്തില്‍ ദിവസവും പ്രഭാത ഭക്ഷണത്തിനൊപ്പം രണ്ട് കപ്പു സോയ മില്‍ക്ക് കുടിച്ച 40 ശതമാനം പേര്‍ക്കും മൂന്നു മാസം കൊണ്ട് അവരുടെ LDL കൊളസ്ട്രോള്‍ നില ശരാശരി എട്ടു പോയന്റു കുറയ്ക്കുവാനും HDL കൊളസ്ട്രോള്‍ നില 4 പോയന്റ് കുറയ്ക്കുവാനും ആകുമെന്ന് കണ്ടെത്തിയിട്ടുണ്ട്, ആകെ ശ്രദ്ധിക്കേണ്ടത് കാല്‍സിയം അടങ്ങിയ പരിശുദ്ധമായ സോയ മില്‍ക്ക് വാങ്ങാന്‍ മാത്രമാണ്.
9. ദിവസവും ഒരു 10 മിനിട്ട് വ്യായാമത്തിനായി നീക്കി വയ്ക്കുക
ഇതിനായി ജിമ്മിലോന്നും പോകേണ്ടതില്ല, വരും ഒരു പത്ത് മിനിറ്റ് പുഷ് അപ്, കാലും കയ്യോമോക്കെയോന്നു വീശി നടക്കുക, അരക്കെട്ടൊക്കെ ഒന്നിളക്കുക, ആദ്യം ഇത്രയും മതി. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ കായിക ബലം ഉയര്‍ത്തുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം 45 -50 മിനിട്ട് ചെയ്യുന്നവര്‍ക്ക് LDL കൊളസ്ട്രോള്‍ 14 ശതമാനം കുറയ്ക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും നേരം ചെയ്യനാവാത്തവര്‍ ദിവസവും പത്ത് മിനിട്ടെങ്കിലും വ്യായാമം ചെയ്തു തുടങ്ങുക. പിന്നീട് ഈ സമയം വര്‍ദ്ധിപ്പികാം.
10. ഓട്സ്പൊടി കൊണ്ടുള്ള ആഹാരം തന്നെയാകട്ടെ പ്രഭാതഭക്ഷണം
ഓട്സ് കൊണ്ടുള്ള ആഹാരം കഴിക്കുന്നതിനു നിരവധി ഗുണങ്ങള്‍ ഉണ്ട്. ഒരുപാടു പഠനങ്ങള്‍ ശാസ്ത്രീയമായി അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ബെട്ട ഗ്ലുകന്‍ എന്നാ സോലുബില്‍ ഫൈബറിനാല്‍ സമ്പന്നമാണിത്, ഇത് LDL കൊളസ്ട്രോള്‍ 12-24 ശതമാനം വരെ കുറയ്ക്കുവാനും സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല