സ്വന്തം ലേഖകന്‍: യുകെയില്‍ ഇറക്കുമതി ചെയ്ത മുട്ടയില്‍ കീടനാശിനി, ഇറക്കുമതി ചെയ്ത മുട്ടകള്‍ ഭക്ഷണമായി ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഹോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഏഴു ലക്ഷത്തോളം മുട്ടകളിലാണ് ഫിപ്രോനില്‍ എന്ന അപകടകാരിയായ കീടനാശിനി അടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് ഈ മുട്ടകള്‍ ഉപയോഗിക്കരുതെന്ന് ഫൂഡ് സ്റ്റാന്റേര്‍ഡ്‌സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. മുട്ടകളില്‍ കീടനാശിനി അടിച്ചതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളായ മോറിസണ്‍, അസ്ദ, വൈട്രോസ്, സെയിന്‍സ്ബറി എന്നിവരെല്ലാം മുട്ടകള്‍ ആണ് വില്‍പ്പന നടത്താതെ തിരിച്ചു വിളിച്ചു. ഏതാണ്ട് ഏഴു ലക്ഷത്തോളം മുട്ടകള്‍ കീടനാശിനി മൂലം ഉപയോഗിക്കാന്‍ കഴിയാതായതായാണ് റിപ്പോര്‍ട്ട്.
രണ്ടു ലക്ഷം മുട്ടകളിലാണ് കീടനാശിനി ഭീഷണിയുള്ളതെന്നാണ് അധികൃതരുടെ വാദം. കീടനാശിനി ഉപയോഗിക്കാത്ത യുകെയിലെ ഫാമുകളില്‍ നിന്നുള്ള മുട്ടകള്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് യുകെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അറിയിച്ചു. പക്ഷികളില്‍ കാണപ്പെടുന്ന ചെറിയ പുഴുക്കളെ കൊല്ലാന്‍ പ്രയോഗിച്ച രാസവസ്തുവാണ് വില്ലനായതെന്ന് ഹോളണ്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല