![](https://www.nrimalayalee.com/wp-content/uploads/2021/09/Egg-Thrown-at-French-President.jpg)
സ്വന്തം ലേഖകൻ: ഫ്രഞ്ച് നഗരമായ ലിയോണിലെ ഭക്ഷ്യമേളയിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് നേരെ മുട്ടയേറ്. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നുപോകുന്നതിനിടെയാണ് മുട്ടയെറിഞ്ഞത്. തോളിൽ തട്ടി മുട്ട തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ വളഞ്ഞ് മാക്രോണിന് സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു. കൂടാതെ മുട്ടയെറിഞ്ഞ അക്രമിയെ മറ്റു ചില സുരക്ഷ ഉദ്യോഗസ്ഥർ വളയുന്നതും വിഡിയോയിലുണ്ട്. അക്രമിയുടെ പേരുവിവരങ്ങളോ ആക്രമണത്തിനുള്ള കാരണമോ പുറത്തുവിട്ടിട്ടില്ല.
സംഭവം അതിരുകടന്നതായിരുന്നുവെന്ന് മാക്രോണിൻ്റെ വക്താവ് പ്രതികരിച്ചു. “ഒരാൾ മുട്ട എറിയുന്നതായി കണ്ടു, എന്നാൽ അയാൾ മുദ്രാവാക്യം ഒന്നും വിളിച്ചതായി കേട്ടില്ല. പ്രസിഡൻ്റിന് നേരെ മുട്ട എറിയാനുള്ള തീരുമാനത്തിന് പിന്നെൽ പ്രേരണ എന്താണെന്ന് വ്യക്തമല്ല. അതിരുകടന്ന സംഭവമായിരുന്നു ഇത്” – എന്നും അദ്ദേഹം പറഞ്ഞു. മുട്ട എറിഞ്ഞയാൾ പോലീസിൻ്റെ കസ്റ്റഡിയിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ വ്യക്തമാക്കി.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റസ്ന്റ്റോറൻ്റിൽ ടിപ് നൽകുന്നതിനെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ചടങ്ങിനിടെ മാക്രോൺ വ്യക്തമാക്കിയതിന് പിന്നാലെയാണ് മുട്ടയേറ് ഉണ്ടായത്. അടുത്ത ഏപ്രിലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാക്രോണിന് നേരെ അക്രമം വർധിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് സുരക്ഷ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു.
2017ൽ പ്രസിഡ്ന്റ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും മാക്രോണിന് നേരെ മുട്ടയേറുണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ വാലെൻസിൽ വെച്ച് നടന്ന പരിപാടിക്കിടെ പ്രസിഡൻ്റിൻ്റെ മുഖത്തടിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിയായ 28കാരന് നാല് മാസത്തെ തടവാണ് കോടതി വിധിച്ചത്.
നേരേത്ത ഫ്രാൻസിലെ ഒരു ചെറുനഗരത്തിൽ പൊതുപരിപാടിക്കിടെ മാക്രോണിനെ ചെരിപ്പൂരി ഒരാൾ അടിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. പൊതുജനങ്ങളുമായും പൊതു പരിപാടിയിലും പെങ്കടുക്കാൻ കൂടുതൽ സമയം കണ്ടെത്തുന്ന വ്യക്തിയാണ് മാക്രോൺ. ആറുമാസത്തിന് ശേഷം ഫ്രാൻസിൽ അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കും. അടുത്ത തെരഞ്ഞെടുപ്പിൽ 43കാരനായ മാക്രോൺ മത്സരിക്കുമോയെന്ന കാര്യം വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല