സ്വന്തം ലേഖകന്‍: ഈജിപ്ത് ബ്രിട്ടന്റെ പുതിയ സുഹൃത്ത്, ആയുധകൈമാറ്റത്തിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിലും സഹകരിക്കും. ഈജിപ്തിലേക്ക് ആയുധ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ബ്രിട്ടന് തയാറെടുക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ഇതു ശരിവച്ചുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി കൈറോയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. ബ്രിട്ടന് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ലെഫ്. ജനറല്‍ ടോം ബെക്കറ്റ് ആയിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്. ഐ.എസിനെതിരായ പോരാട്ടത്തില്‍ ഈജിപ്തുമായി സൈനികസഹകരണത്തിന് ബ്രിട്ടന് താല്പര്യമുണ്ടെന്ന് ബെക്കറ്റ് വ്യക്തമാക്കി.
ലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ പ്രതിവര്‍ഷം ബ്രിട്ടന് ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2013 മുതലാണ് ഐ.എസിനെതിരായ പോരാട്ടത്തില്‍ ഈജിപ്തി കക്ഷി ചേര്‍ന്നത്. ഈജിപ്ത് സൈന്യം നിരവധി ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തിയത് ഭീകരര്‍ക്കിടയില്‍ ഈജിപ്തിനെ നോട്ടപ്പുള്ളിയാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല