ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവരുമായി ചര്‍ച്ച നടത്താന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം തീരുമാനിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഈജിപ്തില്‍ വിപ്ലവം തുടങ്ങിയതിനു ശേഷം മാത്രം 26 ക്രിസ്ത്യാനികളാണ് മരിച്ചത്. മുന്നൂറിലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു ദിവസത്തെ പ്രാര്‍ത്ഥനക്കും ഉപവാസത്തിനുമായി കോപ്റ്റിക് ചര്‍ച്ചില്‍ ഒത്തുകൂടിയ ക്രിസ്ത്യാനികള്‍ കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെടുകയായിരുന്നു.
അവിടുത്തെ മുസ്ലീം മതവിഭാഗവുമായും, സുരക്ഷാ ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് തര്‍ക്കമുണ്ടായിരുന്നുതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയത്. പ്രശ്‌നത്തില്‍ അന്വേഷണം നടത്തുവാന്‍ ഉന്നതസൈനിക ഉദ്യോഗസ്ഥന്‍ ഫീല്‍ഡ് മാര്‍ഷല്‍ മുഹമ്മദ്ദ് ഹുസൈന്‍ ടന്‍ടാവി ഉത്തരവിട്ടു. ഈജിപ്തിനെതിരെ ഗൂരുതരമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് ഇടക്കാല പ്രധാനമന്ത്രി ഈ പ്രശ്‌നത്തോട് പ്രതികരിച്ചത്. അറബ് രാജ്യങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷമാണ് ഈജിപ്തിലുള്ളത്.
ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ കോപ്റ്റിക് കത്ത്രീഡലില്‍ ഒത്തുകൂടിയ നൂറ് കണക്കിന് ആളുകളാണ് സൈനികനേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങിയത്. ടന്‍ടാവി രാജ്യവഞ്ചകനാണെന്നും, അയാള്‍ ക്രിസ്ത്യാനികളുടെ രക്തത്തിനായി ദാഹിക്കുകയാണെന്നും അവര്‍ ആരോപണമുന്നയിച്ചു.
സൈനികനടപടികളില്‍ പ്രതിക്ഷേധിച്ച് വനിതകള്‍ കറുത്ത വസ്ത്രം ധരിച്ചും, മരക്കുരിശുകള്‍ കൈയ്യിലേന്തിയുമാണ് പ്രതിക്ഷേധത്തില്‍ പങ്കെടുത്തത്. പ്രതിക്ഷേധക്കാരുടെയിടയിലേക്ക് സൈനികവാഹനങ്ങള്‍ കയറ്റുന്നതായണ് വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഹോസ്‌നി മുബാറക്കിന്റെ ഭരണകാലത്തില്‍ നിന്നും വളരെ വലിയ വ്യത്യസ്തമൊന്നുമല്ല ഇപ്പോഴുള്ളതെന്ന് ആരോപണമുയരുന്നുമുണ്ട് എന്നിരിക്കെ ഈജിപ്തില്‍ വന്‍ കലാപത്തിനു സാധ്യതയും മുന്നില്‍ കാണുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല