സ്വന്തം ലേഖകന്‍: ഈജിപ്തിനു മേല്‍ ഇസ്ലാമിക് സ്റ്റേറ്റ് വിവിധ ആക്രമണങ്ങളിലായി 50 പേര്‍ കൊല്ലപ്പെട്ടു ഈജിപ്തിലെ വടക്കന്‍ സിനായ് മേഖലയിലെ ഒട്ടേറെ സൈനിക ചെക് പോസ്റ്റുകളിലാണ് ഇസ!്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ചാവേര്‍ ആക്രമണം ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ നടത്തിയത്.
ആക്രമണങ്ങളില്‍ അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈജിപ്ത് വിഭാഗമായ സിനായ് പ്രോവിന്‍സ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു ട്വീറ്റര്‍ സന്ദേശം നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച കയ്‌റോയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ പ്രോസീക്യൂട്ടര്‍ ജനറല്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഭീകരവാദികള്‍ വീണ്ടും ഈജിപ്തിനെ ലക്ഷ്യമിടുന്നത്.
ഇസ്രയേലിലും ഗാസാമുനമ്പിനും സൂയസ് കനാലിനും ഇടയിലുള്ള ഈജിപ്തിന്റെ തന്ത്രപ്രധാന മേഖലയാണ് സിനായ് ഉപദ്വീപ്. 70 അംഗ ഐഎസ് ഭീകരര്‍ സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ചു സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായാണു സൈന്യത്തിന്റെ വിശദീകരണമെങ്കിലും മൂന്നു ചാവേര്‍ ആക്രമണം ഉള്‍പ്പെടെ ചുരുങ്ങിയത് 15 കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല