സ്വന്തം ലേഖകന്‍: ഭാര്യയെ കണ്ടിട്ട് 24 വര്‍ഷം, വിമാനം റാഞ്ചിയത് ഈജിപ്ഷ്യന്‍ സര്‍ക്കാരിനോട് പ്രതിഷേധം അറിയിക്കാനെന്ന് ഈജിപ്ഷ്യന്‍ വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍ മുസ്തഫ. ഭാര്യയെയും മക്കളെയും കാണാന്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ താന്‍ എന്തു ചെയ്യുമെന്നാണ് സെയ്ഫിന്റെ ചോദ്യം.
സൈപ്രസ് പോലീസിന് നല്‍കിയ നല്‍കിയ മൊഴിയിലാണ് സെയ്ഫിന്റെ വെളിപ്പെടുത്തലുള്ളത്. ലാര്‍നാകയില്‍ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ സെയ്ഫിനെ എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിജയചിഹ്നം കാണിച്ചുകൊണ്ടാണ് സെയ്ഫ് കോടതിയില്‍ നിന്നും പുറത്തു വന്നത്.
വിമാനം റാഞ്ചിയെങ്കിലും 24 വര്‍ഷത്തിന് ശേഷം ഭാര്യയെയും മക്കളെയും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സെയ്ഫ്. അലക്‌സാഡ്രിയയില്‍ നിന്നും കെയ്‌റോയിലേക്ക് പോയ ഈജിപ്ഷ്യന്‍ വിമാനമാണ് സെയ്ഫ് റാഞ്ചിയത്. തന്റെ ശരീരത്തില്‍ ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ടെന്നും വിമാനം സൈപ്രസിലേക്ക് തിരിച്ചു വിടണമെന്നും ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു.
സെയ്ഫിന്റെ ആവശ്യം അംഗീകരിച്ച് വിമാനം സൈപ്രസിലെ ലാര്‍നാക വിമാനത്താവളത്തില്‍ ഇറക്കി. ആറു മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യാത്രക്കാര്‍ക്ക് അപകടം ഒന്നുമില്ലാതെ സെയ്ഫിനെ കീഴ്ടടക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല