സ്വന്തം ലേഖകന്‍: ശരീരത്തില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കി ഈജിപ്ത് വിമാനം റാഞ്ചാന്‍ ശ്രമം, പ്രതി പിടിയില്‍. സൈപ്രസില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സൈപ്രസ് സര്‍ക്കാരിന്റെ വക്താവ് വ്യക്തമാക്കി. ഇയാളെ അറസ്റ്റ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ സൈപ്രസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
സെയ്ഫ് എല്‍ദിന്‍ മുസ്തഫ എന്നയാളാണ് വിമാനം റാഞ്ചിയതെന്ന് സൈപ്രസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്ഷ്യന്‍ പൗരനായ ഇയാള്‍ വെറ്റിനറി മെഡിസിന്‍ വിഭാഗത്തില്‍ പ്രഫസറാണ്. അലക്‌സാഡ്രിയയില്‍ നിന്നും കെയ്‌റോവിലേക്ക് പോകുകയായിരുന്ന ഈജിപ്റ്റ് എയറിന്റെ എം.എസ് 181 വിമാനമാണ് മുസ്തഫ റാഞ്ചിയത്.
തന്റെ ശരീരത്തില്‍ ബെല്‍റ്റ് ബോംബ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കി വിമാനം സൈപ്രസില്‍ ഇറക്കുകയായിരുന്നു. സൈപ്രസിലുള്ള മുന്‍ ഭാര്യയെ കാണാന്‍ വിമാനം റാഞ്ചിയെന്നാണ് ഇയാള്‍ പിന്നീട് വെളിപ്പെടുത്തി. പിന്നീട് ഈജിപ്റ്റിലെ സ്ത്രീ തടവുകാരെയെല്ലാം വിട്ടയക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന 63 യാത്രക്കാരേയും പരിക്കേല്‍ക്കാതെ മോചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല