സ്വന്തം ലേഖകന്‍: ചായയെ ചൊല്ലില്‍ തര്‍ക്കം, ഈജിപ്തില്‍ പോലീസുകാരന്‍ ചായക്കടക്കാരനെ വെടിവച്ചു കൊന്നു, പ്രതിഷേധം ശക്തമാകുന്നു. വെടിവെപ്പില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതേ ത്തുടര്‍ന്ന് കോപാകൂലരായ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമായി കെയ്‌റോവില്‍ തെരുവിലിറങ്ങി.
പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ ആക്രമിച്ചു. വെടിവെപ്പു നടത്തിയ പോലീസുകാരന്‍ അറസ്റ്റിലായിട്ടുണ്ട്. ഈജിപ്തില്‍ ഈയിടെയുണ്ടായ ഒട്ടനവധി പോലീസ് അതിക്രമങ്ങളില്‍ ഒടുവിലത്തേതാണ് ചൊവ്വാഴ്ച്ച നടന്ന സംഭവം.
പോലീസുകാരന്‍ അറസ്റ്റിലായിട്ടും പൊതുജനരോഷം അടങ്ങിയിട്ടില്ല. പ്രതിഷേധക്കാര്‍ നിരവധി പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. കൊലയാളിയായ പോലീസുകാരനെ വിട്ടുതരണമെന്നാണ് ഇവരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല