സ്വന്തം ലേഖകന്‍: കൈക്കൂലി കേസില്‍ ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ട് അകത്തായി. കോഴക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കോടതി 19 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. തെല്‍ അവീവിനടുത്തുള്ള മഅസിയാഹു ജയിലിലാണ് വിശിഷ്ടാഥിതിയെ പാര്‍പ്പിക്കുക.
ജയില്‍ശിക്ഷ അനുഭവിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് 70 കാരനായ ഒല്‍മര്‍ട്ട്. ജയിലിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും അദ്ദേഹം തനിക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം നിഷേധിച്ചു. 1992 മുതല്‍ 2003 വരെ യഹൂദ് ഒല്‍മര്‍ട്ട് ജറൂസലം മേയറായിരുന്ന സമയത്താണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്.
2006 ല്‍ അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2009 ലാണ് ഈ കേസ് ഉയര്‍ന്നുവരികയും അത് അദ്ദേഹത്തിന്റെ രാജിയിലേക്ക് വഴിവെക്കുകയും ചെയ്തത്. തുടര്‍ന്നാണ് ബിന്യാമിന്‍ നെതന്യാഹു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. 2014 ല്‍ ആദ്യം ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഒല്‍മെര്‍ട്ടിന് വിധിച്ചിരുന്നത്.
സുപ്രീം കോടതി അത് 18 മാസമാക്കി ചുരുക്കുകയായിരുന്നു. ഒരു അമേരിക്കക്കാരനില്‍നിന്ന് നിയമവിരുദ്ധമായി പണം സ്വീകരിച്ച കേസില്‍ മറ്റൊരു ആറു മാസത്തെ ജയില്‍ ശിക്ഷകൂടി ഒല്‍മര്‍ട്ടിന് അനുഭവിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല