1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2022

സ്വന്തം ലേഖകൻ: ഖത്തറിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒന്‍പത് ദിവസത്തെ അവധി ആയിരിക്കും ലഭിക്കുക. അമീരി ദിവാനില്‍ നിന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്ന വിവരം എത്തിയിരിക്കുന്നത്.

ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10 ഞായറാഴ്ചയാണ് രാജ്യത്ത് ഔദ്യോഗിക അവധി തുടങ്ങുന്നത്. തുടർന്ന് ജൂലൈ 17 ഞായറാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക. ജൂലൈ എട്ട്, ഒന്‍പത് ദിവസങ്ങളിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടും. അങ്ങനെയാണ് ഒന്‍പത് ദിവസത്തെ അവധി ലഭിക്കുന്നത്.

എന്നാൽ, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റിയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കുള്ള അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായിരിക്കും തീരുമാനിക്കുകയെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.

അതേസമയം, യാത്രക്കാർക്ക് മാർഗ നിർദേശങ്ങളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. വേനലവധിയും പെരുന്നാൾ അവധിയും ആഘോഷിക്കാനായി വിദേശ നാടുകളിൽ പോകന്നവർക്കാണ് മാർഗനിർദേശങ്ങളുമായി ഖത്തർ രംഗത്തെതിയിരിക്കുന്നത്.

ഖത്തറിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്. എന്നാൽ പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ കൂടി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാർ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളുമായി ആരോഗ്യ മന്ത്രാലയം രംഗത്തുവന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.