1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2023

സ്വന്തം ലേഖകൻ: പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പളവും പകരം അവധിയും വാഗ്ദാനം ചെയ്തു സ്വകാര്യ കമ്പനികൾ. അവധി നൽകാത്ത കമ്പനികൾ കൂടുതൽ വേതനവും പകരം അവധിയും നൽകണമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. ചില കമ്പനികൾ പാരിതോഷികങ്ങളും തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

അവധിയാഘോഷത്തിലേക്ക് രാജ്യം മാറി തുടങ്ങി. തിങ്കളാഴ്ച മാത്രമാണ് ഇനി പ്രവർത്തി ദിവസം വരുന്നത്. അന്ന് ലീവ് എടുക്കുന്നവർക്ക് 9 ദിവസത്തെ പെരുന്നാൾ അവധിയാണ് ലഭിക്കുക. മധ്യവേനൽ അവധിക്കായി ഇന്നലെ സ്കൂളുകൾ അടച്ചതോടെ പ്രവാസികൾ നാട്ടിലേക്ക് പോകുന്നതിനുള്ള തിരക്കിലാണ്. വിമാന ടിക്കറ്റുകൾ കുതുച്ചുയർന്നത് പലർക്കും തലവേദനയായിട്ടുണ്ടെങ്കിലും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ തന്നെയാണ് മലയാളികൾ ഉൾപ്പടെയുള്ളവരുടെ തീരുമാനം.

സർക്കാർ മേഖലയിലെ ജീവനക്കാർക്കും , സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും വർഷത്തിൽ പൂർണ ശമ്പളം നൽകേണ്ടി അവധികൾ ആണ് ഇവയെല്ലാം. ഓവർ ടൈം ജോലിക്ക് 50% അധിക വേതനം നൽകണം. എല്ലാ തൊഴിലാളിൾക്കും ആഴ്ചയിൽ ഒരു ദിവസത്തെ അവധി നിർബന്ധമാണ്. അവധി ദിവസം ജോലി ചെയ്യേണ്ട സാഹചര്യം വന്നാൽ പകരം ഒരു ദിവസം അവധി നൽകണം.

ഇത്തവണ ബലിപെരുന്നാളിന് 4 ദിവസം അവധിയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ കൂടെ വാരാന്ത്യഅവധി കൂടി വന്നപ്പോൾ അവധി കൂടി. 6 ദിവസം ജോലി മുടങ്ങുന്ന സാഹചര്യം ഉണ്ട്. ഇത് പലപ്പോഴും സ്വകാര്യ കമ്പനികൾക്ക് ജോലികൾ ഒരുപാട് വരും. അതിനാൽ ആണ് തൊഴിലാളികളെ ആകർഷിക്കുന്നതിന് വേണ്ടി വലിയ തരത്തിലുള്ള പദ്ധതികളുമായി കമ്പനികൾ എത്തിയിരിക്കുന്നത്.

ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ എന്നിവ വരുമ്പോൾ നീണ്ട അവധി തന്നെയായിരിക്കും പ്രഖ്യാപിക്കുക. പലപ്പോഴും ഈ സമയം യാത്രക്കായി തെരഞ്ഞെടുക്കാൻ ആണ് പലരും ശ്രമിക്കുന്നത്. ഇത് കൂടാതെ ദേശീയ ദിനം, മിഅറാജ് അവധി, ഹിജ്റ വർഷാരംഭം എന്നിവക്കെല്ലാം അവധി ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.