![](https://www.nrimalayalee.com/wp-content/uploads/2022/04/eid-ul-fitr-Kuwait-Holidays.jpg)
സ്വന്തം ലേഖകൻ: ഈദ് അവധിയ്ക്ക് മുമ്പ് കുവൈത്തില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകള്‍ ഏറ്റവും താഴ്ന്ന നിലയിലായതിനാലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനമായത്.
ആശുപത്രി വാര്‍ഡുകളിലോ തീവ്രപരിചരണ വിഭാഗങ്ങളിലോ ഉള്ള രോഗികള്‍ക്ക് പകരുന്ന രോഗബാധ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്തെ എപ്പിഡെമിയോളജിക്കല്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് കഴിഞ്ഞ ദിവസം 65 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അവസാന കോവിഡ് തരംഗത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.
രോഗബാധിതരായ രണ്ട് വ്യക്തികള്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഏഴ് പേര്‍ ആശുപത്രി വാര്‍ഡുകളില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല