1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2024

സ്വന്തം ലേഖകൻ: ജൂണ്‍ 15 മുതല്‍ 18 വരെയുള്ള ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ യുഎഇയിലെ ഒട്ടുമിക്ക ഓഫീസുകളും അടച്ചിടുമെങ്കിലും അവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ തുറന്നിരിക്കും. പക്ഷെ, അവയുടെ സാധാരണ സമയത്തില്‍ നിന്ന് ചെറിയ മാറ്റങ്ങളുണ്ടാകും.

ദുബായിലെ വീസ സേവന കേന്ദ്രങ്ങള്‍

ദുബായില്‍ പുതിയ വീസ എടുക്കലും പുതുക്കളും കാലാവധി നീട്ടലും ഉള്‍പ്പെടെയുള്ള വീസ സേവനങ്ങള്‍ക്ക് ദുബായ് നൗ ആപ്പോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് വെബ്സൈറ്റോ ഉപയോഗിക്കാം. എന്നാല്‍ ജനറല്‍ ഡയരക്ടറേറ്റിന്റെ കീഴിലുള്ള ദുബായ് എയര്‍പെര്‍ട്ടിലെ ടെര്‍മിനല്‍-3 അറൈവല്‍ ഹാളിലെ ഓഫീസ് മുഴുസമയവും തുറക്കും. അല്‍ അവീര്‍ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ അവധിക്കാലത്ത് ദിവസവും രാവിലെ 6 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും.

പൊതു പാര്‍ക്കുകളിലെ സമയക്രമം

ദുബായ്

അയല്‍പക്ക പാര്‍ക്കുകളും പൊതു സ്‌ക്വയറുകളും: രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ. സബീല്‍, അല്‍ ഖോര്‍, അല്‍ മംസാര്‍, അല്‍ സഫ, മുഷ്രിഫ് പാര്‍ക്കുകള്‍: രാത്രി 8 മുതല്‍ 11 വരെ. മുഷ്രിഫ് പാര്‍ക്കിനുള്ളില്‍ മൗണ്ടന്‍ ബൈക്ക് ട്രാക്കും മൗണ്ടന്‍ വാക്കിംഗ് ട്രയലും: രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെ. ഖുര്‍ആന്‍ പാര്‍ക്ക്: രാവിലെ 8 മുതല്‍ രാത്രി 10 വരെ. അത്ഭുതങ്ങളുടെ ഗുഹയും ഗ്ലാസ് ഹൗസും: രാവിലെ 9 മുതല്‍ രാത്രി 8.30 വരെ
ദുബായ് ഫ്രെയിം: രാവിലെ 9 മുതല്‍ രാത്രി 9 വരെ. ചില്‍ഡ്രന്‍സ് സിറ്റി: തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെ; ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ.

അബുദാബി

അബുദാബി സിറ്റിയിലെ പൊതു പാര്‍ക്കുകള്‍, ലേഡീസ് ആന്‍ഡ് ഫാമിലി പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍: രാവിലെ 8 മുതല്‍ രാത്രി 11 വരെ. അല്‍ ഐന്‍ സിറ്റി, അല്‍ ദഫ്ര മേഖലയിലെ പാര്‍ക്കുകളും കളിസ്ഥലങ്ങളും: രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ.

ഷാര്‍ജ

ഷാര്‍ജ നാഷണല്‍ പാര്‍ക്കും റൗള പാര്‍ക്കും: രാവിലെ 9 മുതല്‍ രാത്രി 11 വരെ
അയല്‍പക്ക പാര്‍ക്കുകള്‍: വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.