സ്വന്തം ലേഖകൻ: പെരുന്നാൾ അവധിയും സ്കൂൾ വേനൽ അവധിയും ഒരുമിച്ച് വന്നതോട് കൂടി നാട്ടിലേക്ക് വരുന്നവരുടെ എണ്ണം കൂടും. ഇതോടെ പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്ക് വലിയ പ്രശ്നമായി മാറും ഇത് മുൻകൂട്ടികണ്ട് കൊണ്ട് തന്നെയാണ് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് ചാർട്ടർ വിമാനം എത്തുന്നത്. ഖത്തറിലെ പ്രമുഖ ട്രാവൽ ഏജൻസിയായ മുസാഫിർ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിലാണ് ഇളവുകളോടെ വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ജൂലൈ ഏഴിന് ഇൻഡിഗോ എയർലൈൻസിന്‍റെ ചാർട്ടേഡ് വിമാനം പറക്കും. ജൂലൈ ഏഴിന് രാത്രി 8.25ന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 10.10ന് ദോഹയിലെത്തും. 650 റിയാലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇതേവിമാനം അന്ന് രാത്രി 11.40ന് ദോഹയിൽനിന്നും പുറപ്പെട്ട് രാവിലെ 6.20ന് കോഴിക്കേട് എത്തും. 1650 രൂപയാണ് ടിക്കറ്റിന് വേണ്ടി നൽകേണ്ടി വരുന്നത്.
ഇപ്പോൾ വലിയ നിരക്കാണ് ഉള്ളത് 1950 റിയാലിന് മുകളിൽ തന്നെയാണ് എയർലൈൻ ടിക്കറ്റ് നിരക്ക് ഇപ്പോൾ ഉള്ളത്. വേനലവധി കഴിഞ്ഞ് മടക്കയാത്രക്ക് വേണ്ടി ആഗസ്റ്റ് 12നും ചാർട്ടർ വിമാനങ്ങൾ സർവീസ് നടത്തുണ്ട്. രാത്രി 8.25ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 10.10ന് ദോഹയിൽ എത്തുന്ന രീതിയിൽ ആണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്.
യാത്രക്ക് തിരക്കേറിയ സമയത്ത് വിമാനടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യം പലപ്പോഴും പ്രവാസികൾക്ക് ഇടയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ ചാർട്ടർ വിമാനം പ്രവാസികൾക്ക് വലിയ ആശ്വാസം ആകും. ബുക്കിങ്ങിനായി 44223777, 33235777 നമ്പറുകളിലോ booking@gomosafer.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചതായി മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആഗസ്റ്റ് പകുതിയോടെയാണ് സ്കൂളുകളിൽ ക്ലാസുകൾ വീണ്ടും തുടങ്ങുക. ഈ സമയത്ത് നാട്ടിൽ നിന്നും ഒരു ഫാമിലിക്ക് തിരിച്ച് ദോഹയിൽ പോകണം എങ്കിൽ വലിയ തുക ടിക്കറ്റ് ചാർജ് ആയി നൽകേണ്ടി വരും. ആഗസ്റ്റ് 10ന് കോഴിക്കോട് നിന്നും ദോഹയിലേക്ക് 2270 റിയാൽ ആണ് നിലവിലെ നിരക്ക്.
പലപ്പോഴും കുടുംബവുമായി നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് വലിയ തിരിച്ചടിയാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് വന്നു പോകണമെങ്കിൽ വലിയ തുക ചെലവ് വരും. കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ നിർത്തിവെച്ച രാജ്യാന്തര സർവിസുകൾ മാർച്ച് 27 മുതലാണ് വീണ്ടും ആരംഭിച്ചത്. എയർ ബബ്ൾ കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു അത് വരെ വിമാനങ്ങൾ സർവീസ് നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല