സ്വന്തം ലേഖകൻ: ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൗദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം ഒമാനില്‍ ബലി പെരുന്നാള്‍ പൊതു അവധി ദിനങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴാഴ്ചവരെയാകാനും സാധ്യതയുണ്ട്.
വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ജൂണ്‍ 23ന് ആയിരിക്കും പ്രവൃത്തിദിനം പുനഃരാരംഭിക്കുക. പൊതു അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ ബലി പെരുന്നാള്‍ കാലത്ത് തുടര്‍ച്ചയായി ഒൻപത് ദിവസം ഒഴിവ് ലഭിക്കും.
അതിനിടെ ഒമാനില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂര്യാഘാതവും ചൂട് കാരണമുണ്ടാകുന്ന തളര്‍ച്ചയും ഒഴിവാക്കാന്‍ ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല