1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2020

സ്വന്തം ലേഖകൻ: യൂ​.കെയിലെ ഗ്രേറ്റർ മാഞ്ചസ്​റ്ററിൽ കുടുംബത്തോടൊപ്പമാണ്​ എട്ട് വയസുകാരിയായ തലൂലയുടെ താമസം. കോവിഡ്​ കാലമായതോടെ വീട്ടിൽ അടച്ചിരുന്ന്​ മടുപ്പ്​ബാധിച്ച്​ തുടങ്ങിയിരുന്നു അവൾക്ക്​. അപ്പോഴാണ്​ അവൾക്കൊരു പുതിയ സുഹൃത്തിനെ കിട്ടിയത്​.

സുഹൃത്തി​​​​െൻറ പേര്​ ടിം. ടിം ഒരു ഡെലിവറി മാനാണ്​. തലൂലയുടെ വീട്ടിൽ ആഴ്​ചയിൽ രണ്ടോ മൂന്നോ ദിവസം സാധനങ്ങളുമായി വരും. മടുപ്പ്​ മാറ്റാൻ തലൂലയാണ്​ പലപ്പോഴും സാധനങ്ങൾ വാങ്ങാൻ ചെല്ലുന്നത്​. ആദ്യമൊക്കെ തലൂല ഹായ്​ പറഞ്ഞിട്ടും ടിം തിരിച്ചൊന്നും പറഞ്ഞിരുന്നില്ല. അതി​​​​െൻറ അനിഷ്​ടം അവൾക്കുണ്ടായിരുന്നു. പിന്നീട്​ അമ്മയാണ്​ അവളോട്​ പറഞ്ഞത്​. ടിമ്മിന്​ സംസാരിക്കാൻ കഴിയില്ലെന്ന്​. അങ്ങിനെയാണ്​ അവൾ അമ്മയോട്​ പറഞ്ഞ്​ ആംഗ്യ ഭാഷ പഠിക്കുന്നത്​.

ആദ്യം അവൾ ഹായ്​ പറയാൻ പഠിച്ചു​. ഇൻറർനെറ്റിൽ നോക്കിയായിരുന്നു പഠനം. പിന്നീട്​ ടിം വരാൻ കാത്തിരിപ്പായി. അടുത്തതവണ ടിം എത്തിയപ്പോൾ അവൾ തന്നെയാണ്​ സാധനങ്ങൾ വാങ്ങാൻ ചെന്നത്​. കണ്ടുടനെ ടിമ്മിനോട്​ ഹായ്​ പറഞ്ഞു. ടിമ്മിന്​ അതൊരു അദ്​ഭുതമായിരുന്നു. അങ്ങിനെ അവർ പതിയെ കൂട്ടുകാരായി.

ഇപ്പോൾ തലൂലക്ക്​ ടിമ്മിനോട്​ കുറച്ചൊ​െക്ക സംസാരിക്കാനാകും. ടിം തന്നെയാണ്​ അവളെ ആംഗ്യഭാഷ പഠിപ്പിച്ചത്​. ഹായ്​, ഗുഡ്​ മോർണിങ്ങ്​, ഹൗ ആർ യു എന്നൊക്കെ തനിക്കിപ്പോൾ പറയാനറിയാമെന്ന്​ തലൂല പറയുന്നു. തലൂലയുടെ പുതിയ സൗഹൃദത്തെപറ്റി അമ്മ ​െഎമി റോബർട്​സ്​ ആണ്​ ട്വിറ്ററിൽ കുറിച്ചത്​.

തലൂലയും ടിമ്മും തമ്മിൽ സംസാരിക്കുന്ന വീഡിയോയും ഇരുവരുടേയും ഫോ​േട്ടായും ​െഎമി പങ്കുവച്ചിട്ടുണ്ട്​. ആംഗ്യ ഭാഷ പഠിക്കാൻ ഒരു അക്കാദമയിൽ ചേരണമെന്നാണ്​ തലൂല ഇപ്പോൾ പറയുന്നത്​. കോവിഡ്​ കാലത്തും അറിയുന്നവരുടെ മനം നിറക്കുകയാണ്​ തലൂലയുടേയും ടിമ്മി​േൻറയും സൗഹൃദത്തിന്റെ കഥ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.