പ്രകാശത്തേക്കാള്‍ വേഗം സഞ്ചരിക്കുന്ന ന്യൂട്രീനോകളെപ്പറ്റിയുള്ള നിഗമനങ്ങള്‍ തെറ്റായേക്കാം. ഐന്‍സ്റൈന്‍ തന്നെയാണു ശരിയെന്നു പറയാം. ന്യൂട്രീനോകള്‍ പ്രകാശത്തേക്കാള്‍ വേഗം സഞ്ചരിച്ചെങ്കില്‍ അവയുടെ ഊര്‍ജത്തില്‍ കുറെഭാഗം നഷ്ടപ്പെട്ടിരിക്കണം. അതാണു സിദ്ധാന്തം. പക്ഷേ അങ്ങനെ സംഭവിച്ചതായി കാണുന്നില്ല. അതിനാല്‍ അവ പ്രകാശത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിച്ചതായി കരുതാനാവില്ല.
ജനീവയിലെ യൂറോപ്യന്‍ ആണവഗവേഷണ കേന്ദ്രത്തില്‍ (സേണ്‍) നിന്ന് ഇറ്റലിയിലെ ഗ്രാന്‍ സാസോ ലബോറട്ടറിയിലേക്ക് അയച്ച ന്യൂട്രീനോകളാണു വിവാദപരമായ നിഗമനത്തിനു വഴിതെളിച്ചത്. ഓപ്പെറ എന്ന ഗവേഷകസംഘം എടുത്ത അളവിലാണ് അവ പ്രകാശവേഗത്തെ മറികടന്നതായി കണ്െടത്തിയത്. ഇതേ ന്യൂട്രീനോകളുടെ ഊര്‍ജനില അളന്ന ഇകാറസ് എന്ന സംഘത്തിന്റേതാണു പുതിയ നിഗമനം. ജനീവയില്‍നിന്ന് ഭൂമിക്കകത്തുകൂടിയാണ് ന്യൂട്രീനോകളെ ഗ്രാന്‍ സാസോയിലേക്കയച്ചത്. കടുത്ത പാറകളില്‍ക്കൂടി പോയാലും ന്യൂട്രീനോകള്‍ക്കു ഗുണഭേദം സംഭവിക്കില്ല.
നൊബേല്‍ ജേതാവ് ഷെല്‍ഡണ്‍ ഗ്ളാഷോയും ആന്‍ഡ്രൂ കോഹനുമാണ് പ്രകാശവേഗം മറികടക്കുന്ന ന്യൂട്രീനോകള്‍ക്ക് ഊര്‍ജം നഷ്ടപ്പെടുമെന്നു സിദ്ധാന്തിച്ചത്. പ്രകാശത്തേക്കാള്‍ വേഗം ആ കണങ്ങള്‍ പോകുമ്പോള്‍ ഇലക്ട്രോണും പ്രതികണമായ പോസിട്രോണും പുറത്തുവിടണം. അതിനായാണ് ഊര്‍ജം നഷ്ടപ്പെടുത്തുന്നത്. ഇകാറസ് പരീക്ഷണത്തില്‍ ന്യൂട്രീനോകളുടെ ഊര്‍ജനിലയ്ക്കു മാറ്റം കണ്ടില്ല. അതിനാല്‍ അവ പ്രകാശത്തെ മറികടന്നില്ലെന്നു ഗ്ളാഷോ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല