മുന്‍ ഏറ്റുമാനൂര്‍ എം.എല്‍.എ. ഇ.ജെ. ലൂക്കോസ് അന്തരിച്ചു. ഉഴവൂര്‍ എള്ളങ്കില്‍ കുടുംബാംഗമാണ് . മോനിപ്പള്ളി എം.യു.എം. ഹോസ്പിറ്റലില്‍ വച്ച് ഇന്ന് രാവിലെ 11.30നായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍ പിന്നീട്.79 വയസ് പ്രായമായിരുന്ന അദേഹത്തെ കുറെ നാളുകളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു.
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍, കോട്ടയം ജില്ലാ പ്രസിഡന്റ്, ഉഴവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങി നിരവധി കര്‍മ്മ മേഖലയില്‍ തന്റേതായ വ്യക്തിത്വം പുലര്‍ത്തിയിരുന്ന ലൂക്കോസ് സാര്‍ തന്റെ അധ്യാപക വൃത്തിയില്‍ നിന്ന് വിരമിക്കുന്നത്ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌ക്കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായാണ്.
ഉഴവൂര്‍ക്കാരുടെ പ്രിയങ്കരനായ ലൂക്കോസ് സാറിന്റെ വേര്‍പാടില്‍ യു കെയിലെ ഉഴവൂര്‍ സംഗമം ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.
ലൂക്കോസ് സാറിന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല