സ്വന്തം ലേഖകന്‍: എല്‍ സാല്‍വദോറിലെ ജയിലില്‍ നഗ്‌ന നൃത്തം, വീഡിയോ വൈറലായതോടെ പ്രതിഷേധം വ്യാപകം. കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ കുപ്രസിദ്ധമായ എല്‍ സാല്‍വദോറിലെ അതീവ സുരക്ഷാ ജയിലിലാണ് തടവുപുള്ളികള്‍ക്ക് വേണ്ടി ജയില്‍ അധികൃതര്‍ നഗ്‌ന നൃത്തം സംഘടിപ്പിച്ചത്. പുറത്തു നിന്നുള്ള സ്ത്രീകളാണ് തടവുപുള്ളിലക്കു മുന്നില്‍ നഗ്‌നരായി നൃത്തം ചവുട്ടിയത്. നഗ്‌ന നൃത്തത്തിന്റെ 41 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റവാളികളുടെ അഭ്യര്‍ത്ഥന പ്രകാരം ജയില്‍ ഓഫീസറുടെ അനുമതിയോടെയാണ് നഗ്‌നനൃത്തം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാന്യമായ നൃത്ത പരിപാടി എന്ന മട്ടിലാണ് തുടങ്ങിയതെങ്കിലും നൃത്തം തുടങ്ങി അല്പം കഴിഞ്ഞപ്പോഴേക്കും യുവതികള്‍ തുണിയുരിയുകയായിരുന്നു. ഇതോടെ തടവുകാരും നല്ല പ്രോത്സാഹനവുമായി എത്തി. വീഡിയോ വൈറലായതോടെ നഗ്‌നനൃത്തത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനൊരുങ്ങുകയാണ് അധികൃതര്‍. നിയമവിരുദ്ധമായ നൃത്തം സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല