കവന്‍ട്രി : ഗുരുകുല വിദ്യാഭ്യസം നിലനിന്നിരുന്ന പുരാണ ഇന്ത്യയിലെ ഏകലവ്യന്റെ കഥ ഏതൊരാള്‍ക്കും, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പ്രചോദനമാണ്. രാജ കുടുംബത്തിലെ കുട്ടികള്‍ക്കും മറ്റും അസ്ത്ര ശാസ്ത്ര വിദ്യ ലഭിച്ചിരുന്ന കാലത്തു സാധാരണക്കാരനായ ഒരു കുട്ടിക്ക് വിദ്യ എന്നത് കിട്ടാക്കനി ആയിരുന്നു എന്നാണ് എകല്യവന്റെ കഥയിലൂടെ ലോകം കണ്ടറിഞ്ഞത്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഏതു പ്രതിബന്ധങ്ങളും തകരും എന്ന് കാട്ടാനും ഏകലവ്യന് കഴിഞ്ഞു. പാണ്ഡവരും മറ്റും ദ്രോണാചാര്യരില്‍ നിന്നും വിദ്യ അഭ്യസിക്കുമ്പോള്‍ കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്നു ഗുരുവില്‍ നിന്ന് വിദ്യ സ്വായത്തമാക്കിയ ഏകല്യവാന്‍ ഏതൊരാളിലും ത്രസിപ്പിക്കുന്ന തരത്തില്‍ പ്രചോദനമാകാന്‍ കരണമാകേണ്ടത് ആണ്.
ഈ കഥ തന്മയത്തമായ ശൈലിയില്‍ കവന്‍ട്രിയില്‍ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന അമൃത അജി കവന്‍ട്രി ഹിന്ദു സമാജം നടത്തിയ കഥാസദസില്‍ വിവരിക്കുമ്പോള്‍ കേട്ടിരുന്ന കുട്ടികളിലും പഠനത്തിന്റെ ഏകാഗ്രതയും വിദ്യ നേടിയെടുക്കുന്നതില്‍ ആവശ്യമായ കഠിന അധ്വാനവുമാണ് നിറഞ്ഞു നിന്നതു . മാത്രമല്ല , കഥ കേട്ട് കഴിഞ്ഞപ്പോള്‍ , കഥാകാരി തന്നെ നമ്മളും ഏകല്യവാനെ പോലെ നിതാന്ത പരിശ്രമ ശാലികള്‍ ആകണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഏവരും ചേര്‍ന്ന് കൂട്ടമായി ”യെസ് ” എന്നുത്തരം നല്‍കിയപ്പോള്‍ കഥയിലൂടെ കാര്യത്തിലേക്കു കടക്കുക ആയിരുന്നു കുട്ടിക്കൂട്ടം . ഈ തരത്തില്‍ കുട്ടികളില്‍ കൂടുതല്‍ ഉണര്‍വും ഊര്‍ജ്ജവും സമ്മാനിക്കുന്നതിനാണ് കവന്‍ട്രി ഹിന്ദു സമാജം കഥാസദസ് നടത്തുന്നത് എന്ന് മുഖ്യ കോ ഓഡിനേറ്റര്‍മാരില്‍ ഒരാളായ അനില്‍ പിള്ള അറിയിച്ചു.
കഥാസദസ്സില്‍ മുതിര്‍ന്നവരുടെ ഇടയില്‍ നിന്നും കഥയുമായി എത്തിയത് ഹരീഷ് നായരാണ് . ശിവ പുരാണത്തില്‍ നിന്നും ശിവ പാര്‍വതി ബന്ധത്തിന്റെ പൊരുള്‍ വെളിപ്പെടുത്തിയ ഹരീഷ് , ശിവ ഭഗവാന് നീലകണ്ഠന്‍ എന്ന പേര് ലഭിക്കാനിടയായ സാഹചര്യവും സോദാഹരണ സഹിതം വിശദമാക്കി . ഈ കഥയിലൂടെ കുടുംബ ബന്ധങ്ങളുടെ ശക്തിയും ഭാര്യ ഭര്‍തൃ ബന്ധത്തില്‍ അമൂല്യമായ സ്‌നേഹത്തിന്റെ അടിത്തറയും കൂടിയുണ്ടെന്ന് കഥാകാരന്‍ വിശദമാക്കിയപ്പോള്‍ ഇന്ത്യന്‍ കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങള്‍ കൂടിയാണ് കേട്ടിരുന്നവരില്‍ നിറഞ്ഞതു . മകര സംക്രമ ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ചടങ്ങിലാണ് കഥാസദസ്സ് ശ്രദ്ധ നേടിയത് . മകര സംക്രമത്തിനു ഭൗമ ശാസ്ത്രപരമായി ഉള്ള പ്രത്യേകതയും ഭൂമിയുടെയും സൂര്യന്റെയും സഞ്ചാര ക്രമത്തിന് അനുസരണമായി എപ്രകാരം ഹൈന്ദവ ചിന്തകള്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു എന്നതിന് ചോദ്യാത്തര പരിപാടിയിലൂടെ വിശിദീകരണം ഉണ്ടായതോടെ കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ അറിവിന്റെ സാദ്ധ്യതകള്‍ തുറന്നിടുക ആയിരുന്നു.
തുടര്‍ന്നു നടന്ന ഭജനയ്ക്ക് ഹരീഷ് പാലാ , രശ്മി സജിത്ത് , രജനി ഹരീഷ് എന്നിവര്‍ നെത്ര്വതം നല്‍കി . ലണ്ടനില്‍ മരിച്ച ശിവപ്രസാദിന്റെ കുടുംബത്തിന് സഹായം നല്‍കാനും കവന്‍ട്രി ഹിന്ദു സമാജം തയാറായത് വേദന പങ്കിടാന്‍ തയ്യാറുള്ള ഒരു സമൂഹമാണ് എന്നതിന്റെ കൂടി ദൃഷ്ട്ടാന്തമായി . അടുത്ത കദസദസ്സില്‍ കുട്ടികള്‍ക്ക് വേണ്ടി ആകാശ് അനിലും മുതിര്‍ന്നവര്‍ക്കായി ജെസ്‌ന പ്രസൂദനും കഥയുമായി എത്തും . പതിവുള്ള ചിത്ര രചന മത്സരത്തില്‍ ഹനുമാന്‍ സ്വാമിയാണ് കുട്ടികളുടെ വരയില്‍ നിറയുക എന്ന് മല്‌സരം സംഘാടനം ഏറ്റെടുത്തിട്ടുള്ള ദിവ്യ സുഭാഷ് അറിയിച്ചു.
മതപരമായ കൂട്ടായ്മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത് . കുട്ടികളെ കൊണ്ട് തന്നെ ചെറു കഥകളും ചിത്ര രചനയും നടത്തുന്നത് ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് . മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട് . ഏകദേശം 50 ഓളം അംഗങ്ങളാണ് പതിവായി സത്‌സംഗത്തില്‍ പങ്കെടുക്കുന്നതു . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ, ലെസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‌പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : covhindu@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല