70 കാരിയായ കന്യാസ്ത്രീയെ മോഷ്ടാക്കള്‍ കൂട്ട ബലത്സംഗം ചെയ്ത് ഉപേക്ഷിച്ചു. കന്യാസ്ത്രീ ജോലി ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ മിഷണറി സ്‌കൂളിലെ മോഷണം ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു ബലാത്സംഗം. വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം നടന്നത്.
നാദിയയിലുള്ള ജീസസ് ആന്റ് മേരി കോണ്‍വന്റ് സ്‌കൂളില്‍ മോഷണം നടത്താന്‍ എത്തിയതായിരുന്നു എട്ടോ ഒമ്പതോ പേരുടെ സംഘമെന്നും പോലീസ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍ പെട്ട കന്യാസ്ത്രീ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
കന്യാസ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗം ചെയ്ത മോഷ്ടാക്കള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പോലീസുകാരന്‍ വെളിപ്പെടുത്തി.
കോണ്‍വന്റിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ടാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് കന്യാസ്ത്രീകള്‍ ഉറങ്ങുന്ന മുറിയിലെത്തിയപ്പോള്‍ മുതിര്‍ന്ന കന്യാസ്ത്രീ ഇവരെ തടയുകയായിരുന്നു. അതോടെ കന്യാസ്ത്രീയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗ ചെയ്യുകയായിരുന്നു.
സ്‌കൂളില്‍ നിന്ന് പണവും, മൊബൈല്‍ ഫോണും. ലാപ്‌ടോപ്പും, കാമറയും കാണാതായിട്ടുണ്ട്. സംഭവത്തി രോഷാകുലരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും അക്രമികള്‍ക്കെതിരെ ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകളോളം സമീപത്തുള്ള ഹൈവേയും റയില്‍ പാളവും ഉപരോധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല