കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327-ാം ഓര്‍മ്മപെരുനാള്‍ ഒക്ടോബര്‍ ആറിന് ബര്‍മ്മിംഗ്ഹാം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു. ബര്‍മ്മിംഗ്ഹാം ആള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോട് കൂടിയാകും ആഘോഷങ്ങള്‍ നടക്കുക. കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും.
തിരുനാള്‍ ദിവസം രാവിലെ 9.30 ന് പള്ളി വികാരി ഫാ. തോമസ് പുതിയമഠം കൊടി ഉയര്‍ത്തുന്നതോട് കൂടി പെരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രഭാത നമസ്‌കാരം, യുകെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം മെത്രോപോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ ഏല്‍ദോസ് മാര്‍ ബസേലിയോസ് ബാവയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ്ആശിര്‍വാദം, കൈമുത്ത്, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.
പെരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ ബെര്‍മ്മിംഗ് ഹാമിലേയും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. തോമസ് പുതിയമഠം – 07574469741, സെക്രട്ടറി ഷൈന്‍ – 07877448475, ട്രഷറര്‍ ബാബു – 07743567410 എന്നീ നമ്പരുകളില്‍ ബന്ധ്‌പ്പെടണം.
പള്ളിയുടെ വിലാസം : All saints Church, Alberts Road, Stechford, Brimingham, B33 8 UA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല