സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമ്പോള്‍, ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ പിന്തുണയേറെയുള്ളത് ഡെമോക്രാറ്റിക് പാര്‍ട്ടിസ്ഥാനാര്‍ഥി കമലാ ഹാരിസിന്. വോട്ടവകാശമുള്ള 23 ലക്ഷം ഇന്ത്യന്‍വംശജരില്‍ 55 ശതമാനംപേര്‍ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നെന്നാണ് ഗവേഷണസ്ഥാപനമായ എ.എ.പി.ഐ.യുടെ സര്‍വേ ഫലം.
26 ശതമാനംപേരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത്. ഇന്ത്യന്‍ വംശജരില്‍ 61 ശതമാനം പേര്‍ കമലാ ഹാരിസിന് വോട്ടു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് കാര്‍ണഗി എന്‍ഡോവ്‌മെന്റിന്റെ സര്‍വേ പറയുന്നു. 32 ശതമാനം പേരുടെ പിന്തുണ ട്രംപിനാണ്. സ്ത്രീകളില്‍ 67 ശതമാനവും പുരുഷന്മാരില്‍ 53 ശതമാനവും കമലയെ പിന്തുണയ്ക്കുന്നു.
22 ശതമാനം സ്ത്രീകളും 39 ശതമാനം പുരുഷന്മാരും മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നത്. അതിനിടെ, സി.എന്‍.എന്‍. രാജ്യവ്യാപകമായി നടത്തിയ സര്‍വേയില്‍ 47 ശതമാനം വീതം പിന്തുണയോടെ ഒപ്പത്തിനൊപ്പമാണ് ട്രംപും കമലയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല