1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2023

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം ദുബായിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി യുവ വനിതാ എൻജിനീയറുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു ആണ് കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് ഷേക്കേറ്റ് മരിച്ചത്. 35 വയസായിരുന്നു. ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

ദുബായ് അല്‍ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. നീതുവിന്റെ ഭർത്താവ് വിശാഖ് ഗോപി മക് ഡെര്‍നോട് എന്ന നിർമാണ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. ഇവരുടെ ഏക മകൻ ആണ് കെജി 2 വിദ്യാർഥിയായ നിവി. വെെകുന്നേരം ജോലി കഴിഞ്ഞ് വന്നു കുളിക്കാൻ വേണ്ടി നീതു കുളിമുറിയിൽ പോയപ്പോൾ ആണ് അപകടം നടന്നത്.

വീട്ടുജോലിക്കാരി രാത്രി ഭക്ഷണം തയ്യാറാക്കുകയായിരുന്നു. ഈ സമയത്താണ് നീതു കുളിക്കാൻ വേണ്ടി പോയത്. വെള്ള ടാപ് തുറന്ന വീട്ടുജോലിക്കാരിയുടെ കൈയിൽ നിന്ന് പാത്രം തെറിച്ചു പോയി. കുളിക്കാൻ കയറിയ നീതുവിന്റെ കരച്ചിലും വീട്ടുജോലിക്കാരിയും വിശാഖും ചേർന്ന് അകത്തു നിന്നും കുറ്റിയിട്ട വാതിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു തകർത്തു. വാതിൽ തുറന്നപ്പോൾ വാട്ടർ ഷവർ കൈയിൽ പിടിച്ച് വീണുകിടക്കുന്ന നീതുവിനെയാണ് കണ്ടത്.

ബോധം പോയി കിടക്കുന്ന നീതുവിന് വിശാഖ് സിപിആർ നൽകി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും ആൾ മരിച്ചിരുന്നു. 15 വർഷമായി വിശാഖ് ദുബായിൽ ഉണ്ട്. 10 വർഷമായി നീതുവും ഇവിടെയുണ്ട്. വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴഞ്ഞിരുന്ന ഒരു കുടംബം ആണ് ഇവരുടേതെന്ന് സു​ഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടു വന്നു. കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അമ്മയുടെ മരണത്തെ കുറിച്ച് മകനോട് പറഞ്ഞത് നാട്ടിൽ എത്തിയ ശേഷം ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.