1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2024

സ്വന്തം ലേഖകൻ: ജനുവരി മുതൽ ബ്രിട്ടനിലെ ഗ്യാസ്, ഇലക്ട്രിസിറ്റി ഉപയോക്താക്കളുടെ ബില്ല് വർധിക്കും. എനർജി റഗുലേറ്ററായ ഓഫ്ജെം പ്രൈസ് ക്യാപ്പിൽ വരുത്തിയ 1.2 ശതമാനത്തിന്റെ വർധനയാണ് ഉപയോക്താക്കളെ നേരിട്ട് ബാധിക്കുക.

ഇതുമൂലം ജനുവരി മുതൽ ഓരോ ബില്ലിലും ശരാശരി പ്രതിമാസം 1.75 പൗണ്ടിന്റെ വർധനയുണ്ടാകും. പ്രതിവർഷം ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിൽ 21 പൗണ്ടിന്റെ വർധനയാകും ഇത്തരത്തിൽ ഉണ്ടാകുക. ഈ വർധനയോടെ എനർജി ബില്ലിന്റെ ദേശീയ ശരാശരി 1738 പൗണ്ടായി ഉയരും. രാജ്യത്തെ രണ്ടരക്കോടിയോളം വീട്ടുടമകൾക്ക് ഈ വർധന ബാധകമാകും.

ഇംഗ്ലണ്ടിൽ അടുത്ത സാമ്പത്തിക വർഷത്തിൽ കൗൺസിൽ ടാക്സിൽ അഞ്ചു ശതമാനത്തിന്റെ വർധന വരുത്താൻ സർക്കാർ തീരുമാനം. ഓരോ കുടുംബത്തിനും ശരാശരി പ്രതിവർഷം 100 പൗണ്ട് അധിക ബാധ്യത വരുത്തുന്ന തീരുമാനമാണ് സർക്കാർ കഴിഞ്ഞദിവസം പാർലമെന്റിൽ പ്രഖ്യാപിച്ചത്.

കൗൺസിൽ ബജറ്റുകളുടെ സമ്മർദം കുറയ്ക്കാനാണ് ഈ തീരുമാനമെന്നാണ് കമ്മ്യൂണിറ്റീസ് മിനിസ്റ്റർ മാത്യു പെന്നികുക്ക് പാർലമെന്റിൽ അറിയിച്ചത്. 2025/26 സാമ്പത്തിക വർഷത്തിൽ 1.8 ബില്യൻ പൗണ്ടിന്റെ അധിക വിഭവസമാഹരണമാണ് കൗൺസിൽ ടാക്സ് വർധനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.