സ്വന്തം ലേഖകൻ: സൗദിയിൽ നാളെ മുതൽ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാനായി ഏകീകൃത ചാർജിംഗ് പോർട്ടുകൾ നിർബന്ധമാകും. ആദ്യഘട്ടത്തിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 12 ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് നയത്തിന് വിധേയമാകുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും യു.എസ്.ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കും.
ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം നൽകുകയും, അധിക ചെലവുകൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുമാണ് ഇത് നിലകൊള്ളുന്നത്.
സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനും കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനും അടക്കമുള്ള സ്ഥാപനങ്ങൾ ഇതിനായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ തീരുമാനങ്ങൾ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും, ഉയർന്ന ഗുണമേന്മയുള്ള ചാർജിംഗ്, ഡാറ്റ ട്രാൻസ്ഫർ സാങ്കേതികവിദ്യകൾ നൽകുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല