സ്വന്തം ലേഖകന്‍: ദാ വരുന്നു! കുന്നുകൂടുന്ന ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്ന് സ്വര്‍ണം. കമ്പ്യൂട്ടറിന്റെ ഉപയോഗ ശൂന്യമായ ചിപ്പുകളും സര്‍ക്യൂട്ട് ബോര്‍ഡും മറ്റ് ഇലക്‌ട്രോണിക് മാലിന്യങ്ങളും ഉപയോഗിച്ച് സ്വര്‍ണ്ണം ഉണ്ടാക്കിയെടുക്കാമെന്ന കണ്ടെത്തലുമായി കാനഡയിലെ ഒരുകൂട്ടം ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്.
സ്വര്‍ണ്ണം ഖനനം ചെയ്‌തെടുക്കാന്‍ സോഡിയം സയനേഡ് ഉപയോഗിക്കുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്നാല്‍, പുതിയ കണ്ടുപിടുത്തം പരിസ്ഥിതിയെ മാലിന്യ മുക്തമാക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം.
നൈട്രിക് ആസിഡിന്റെയും 5000 ലിറ്റര്‍ മിശ്രിതം ഉപയോഗിച്ച് സര്‍ക്യൂട്ട് ബോര്‍ഡില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണം വരെ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവ്, കുറഞ്ഞ വിഷാംശം തുടങ്ങിയ ഗുണങ്ങളാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്നാല്‍ കണ്ടുപിടിത്തം വ്യാവസായിക അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. സംഭവം നടപ്പിലായാല്‍ ലോകരാജ്യങ്ങളുടെയെല്ലാം തലവേദനയായ ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്ക് അതൊരു പരിഹാരവുമാകും. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇ മാലിന്യങ്ങള്‍ ഭൂമിയുടെ പാതിയോളം മൂടിക്കളയുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല