ഇരുപത്തിരണ്ടുകാരന് സൈന്‍ മുംതാസിന് തന്‍െ്റ സുഹൃത്തുക്കളെ പോലെ റിക്ഷാ ജോലി ചെയ്യാനും സുന്ദരിയായ ഭാര്യയ്ക്കൊപ്പം കുടുംബജീവിതം ആസ്വദിക്കാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ സൈനെ കാണുന്നവര്‍ ഓടിയൊളിക്കും. കാരണം ആത്ര ഭയാനകമാണ് ഇയാളുടെ രൂപം. പ്രോറ്റീയസ് സിന്‍ഡ്രം എന്ന രോഗാവസ്ഥ മൂലം ശരീരഭാഗങ്ങള്‍ ക്രമാതീതമായി വളര്‍ന്ന് വിരുപനയിട്ടും പ്രതീക്ഷ കൈവിടുന്നില്ല, സൈനും ചുറ്റുമുള്ളവരും.
ആനയുടേതു പോലുള്ള വലിയ തല, നീണ്ടു വളര്‍ന്ന- ഇപ്പോഴും വളരുന്ന കൈ കാലുകള്‍, നിരതെറ്റിയ പല്ലുകള്‍- ഇതാണ് സൈനിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ദൈവം തന്നെ ഇത്തരത്തില്‍ ശിക്ഷിച്ചതാണെന്നായിരുന്നു പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശി സൈനി നേരത്തെ കരുതിയിരുന്നത്. കുട്ടിക്കാലത്ത് ഒരിക്കല്‍ ഡോക്ടറെ കണ്ടതൊഴിച്ചാല്‍ സൈനി പിന്നീട് ആശുപത്രിയിലും പോയിട്ടില്ല. എന്നാല്‍ അടുത്ത സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണയും കരുതലും കൊണ്ട് സൈനി ജീവിതത്തിലേക്ക് തിരികെ വരുകയായിരുന്നു.
പണ്ടൊക്കെ ആളുകള്‍ എന്നെ കാണുമ്പോള്‍ ഓടിയൊളിക്കുമായിരുന്നു. എന്നാല്‍ ഇന്നവര്‍ എനിക്കൊപ്പം ഇവരിക്കാറുണ്ട്, എന്നോട് സംസാരിക്കാറുണ്ട്, സൈനി പറയുന്നു. ജന്മനാ ശരീരഭാഗങ്ങള്‍ക്ക് അമിത വലിപ്പവും വളര്ച്ചയുമുള്ള ഇയാളുടെ അസുഖം പ്രോറ്റീയസ് സിന്‍ഡ്രം തന്നെയാണോ എന്ന് ഇനിയും പൂര്‍ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും അതിനായി ചികിത്സ തുടരുമെന്നും ഇയാളുടെ പിതാവ് വാസീര്‍ അലി പറഞ്ഞു. പ്രോറ്റീയസ് സിന്‍ഡ്രം ബാധിച്ചതല്ലെങ്കില് ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ സൈനിയുടെ ആഗ്രഹം പോലെ അയാള്‍ക്കും വിവാഹം കഴിക്കാം, ജോലി ചെയ്യാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല